Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

കിരീടമണിയാന്‍ മഞ്ജു റാണി; മുന്‍ ലോക ചാംപ്യനെ അട്ടിമറിച്ച് ഫൈനലില്‍

മേരി കോമിന് ശേഷം അരങ്ങേറ്റ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത ബോക്‌സറാണ് മഞ്ജു റാണി

Manju Rani, മഞ്ജു റാണി,Boxing World Championship, ബോക്സിങ് ചാംപ്യന്‍ഷിപ്പ്,Indian Boxer Manju Rani, Boxing, Boxing Championship, ie malayalam,

റഷ്യ: ബോക്‌സിങ് റിങ്ങില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ മഞ്ജു റാണി. 48 കിലോ ഗ്രാം വിഭാഗത്തില്‍ തായ്‌ലന്‍ഡിന്റെ റക്‌സറ്റ് ചുതാമറ്റിനെ പരാജയപ്പെടുത്തി മഞ്ജു ഫൈനലില്‍. 4-1 നായിരുന്നു മഞ്ജുവിന്റെ വിജയം. മേരി കോമിന് ശേഷം അരങ്ങേറ്റ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത ബോക്‌സറാണ് മഞ്ജു റാണി. മുന്‍ ലോക ചാംപ്യനെയാണ് മഞ്ജു തകര്‍ത്തത്.

നാളെ നടക്കുന്ന ഫൈനലില്‍ ജയിക്കാനായാല്‍ ചരിത്ര നേട്ടമായിരിക്കും മഞ്ജുവിനെ കാത്തിരിക്കുക. പരാജയപ്പെട്ടാല്‍ നേടുന്ന വെള്ളിയും മഞ്ജുവിനെ ചരിത്രത്താളുകളിലെത്തിക്കും. നേരത്തെ ഇന്ത്യയുടെ ഇതിഹാസ താരം മേരി കോം വെങ്കലം നേടിയിരുന്നു. 51 കിലോ ഗ്രാം വിഭാഗത്തില്‍ സെമിയില്‍ തുര്‍ക്കിയുടെ ബുസേനസ് കകിരോഗ്ലുവിനോട് 1-4 പരാജയപ്പെട്ടതോടെയാണ് മേരി കോമിന് വെങ്കലം കൊണ്ട് തൃപ്തി പെടേണ്ടി വന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Indias manju rani enter world boxing championship final306131

Next Story
സച്ചിനും ദ്രാവിഡും വരെ; സഞ്ജുവിന്റെ ഇരട്ട സെഞ്ചുറി പിന്നിലാക്കിയത് ലോക റോക്കോര്‍ഡുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express