ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ സീരിസ് ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ ശ്രീകാന്ത് കിടാംമ്പിക്ക്. കലാശപോരാട്ടത്തിൽ ജപ്പാൻ താരം കസൂമ സക്കായിയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് കിരീടം നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. സ്കോർ 21-11,21-19, ശ്രീകാന്തിന്റെ രണ്ടാം സൂപ്പർ സീരിയസ് കിരീടമാണ് ഇത്.

കിരീടനേട്ടത്തോടെ ലോകറാങ്കിങ്ങിൽ ശ്രീകാന്ത് രണ്ടാം സ്ഥാനത്ത് എത്തി. ഒരു ഇന്ത്യൻ പുരുഷ താരത്തിന്റെ ഏറ്റവും മികച്ച റാങ്കിങ്ങാണ് ശ്രീകാന്ത് സ്വന്തമാക്കിയത്. ലോക ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ച് ഫൈനലിലേക്ക് എത്തിയ ശ്രീകാന്തിന് വളരെ എളുപ്പമായിരുന്നു ഫൈനൽ. ആദ്യ സെറ്റിൽ​ ജപ്പാൻ താരത്തെ നിലംതൊടാൻ ശ്രീകാന്ത് അനുവദിച്ചില്ല. 11 എതിരെ 21 പോയിന്റുകൾക്കാണ് ശ്രീകാന്ത് ആദ്യ സെറ്റ് സ്വന്തമാക്കിയത്.

രണ്ടാം സെറ്റിൽ ജപ്പാൻ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ശ്രീകാന്ത് വഴങ്ങിയില്ല. ഒപ്പത്തിനൊപ്പം പൊരുതിയ ഇരുവരും ഒരുവേള 19-19 എന്ന സ്കോറിൽ സമനില പിടിച്ചു. പക്ഷെ നിർണ്ണായക സമയത്ത് അവസരത്തിനൊത്ത് ഉയർന്ന ശ്രീകാന്ത് അവസാന 2 പോയിന്റുകൾ സ്വന്തമാക്കി കിരീടം പിടിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook