ഫിഫ ലോകകപ്പ് യോഗ്യത: ഖത്തറിനെതിരായ ഇന്ത്യൻ പോരാട്ടം ഒക്ടോബറിൽ

നവംബർ 12ന് ബംഗ്ലാദേശിനെയും 17ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ നാട്ടിൽ നേരിടും

Indian football, ഇന്ത്യൻ ഫുട്ബോൾ, Sunil Chhetri, സുനിൽ ഛേത്രി, iemalayalam

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പുതുക്കിയ മത്സരക്രമമായി. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഏഷ്യൻ റൗണ്ട് യോഗ്യത മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. ഈ മാസം നടക്കേണ്ടിയിരുന്ന മത്സരമാണ് ഒക്ടോബറിലേക്ക് മാറ്റിയിരിക്കുന്നത്.

ഒക്ടോബർ എട്ടിനാണ് ആതിഥേയരായ ഖത്തറിനെതിരായ ഇന്ത്യയുടെ മത്സരം. നവംബർ 12ന് ബംഗ്ലാദേശിനെയും 17ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ നാട്ടിൽ നേരിടും.

Also Read: ക്യാപ്റ്റൻസി ഭാരം കോഹ്‌ലി രോഹിത്തുമായി പങ്കുവയ്ക്കണം; നിർദേശവുമായി മുൻ സെലക്ടർ

ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ രണ്ട് റൗണ്ടുകളുടെ മത്സരക്രമമാണ് ഇപ്പോൾ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് യോഗ്യതയ്ക്ക് പുറമെ 2023ൽ ചൈനയിൽ നടക്കുന്ന എഎഫ്സി കപ്പിനുള്ള യോഗ്യത മത്സരവും ഒന്നിച്ചാണ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ അവസാനിച്ചെങ്കിലും ഏഷ്യൻ കപ്പിൽ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തിൽ താരങ്ങളുടെയും സ്റ്റാഫിന്റെയും ആരോഗ്യത്തിന് ശ്രദ്ധ നൽകിയായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു.

Also Read: ഇൻസ്റ്റഗ്രാം വരുമാനത്തിലും കോഹ്‌ലി കോടീശ്വരൻ; പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ക്രിക്കറ്റ് താരം

നേരത്തെ ഈ വർഷം നടക്കേണ്ടിയിരുന്ന പെൺകുട്ടികളുടെ അണ്ടർ-17 ലോകകപ്പിന്റെ പുതുക്കിയ തീയതിയും പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷത്തേക്കാണ് ലോകകപ്പ് മാറ്റിയിരിക്കുന്നത്. ഈ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്നതാണ് ലോകകപ്പ്. ഫെബ്രുവരി 17-ന് ആരംഭിച്ച് മാര്‍ച്ച് ഏഴിന് അവസാനിക്കും. തീയതി മാറ്റിയതിനെ തുടര്‍ന്ന് പങ്കെടുക്കുന്ന താരങ്ങളുടെ വയസ്സിനും മാറ്റം വന്നിട്ടുണ്ട്. 2003 ജനുവരി ഒന്നിന് ശേഷവും 2005 ഡിസംബര്‍ 31-ന് മുമ്പും ജനിച്ച പെണ്‍കുട്ടികള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്ന് ഫിഫ പ്രസ്താവനയില്‍ അറിയിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Indias 2022 world cup qualifying round match against qatar rescheduled to october

Next Story
ക്യാപ്റ്റൻസി ഭാരം കോഹ്‌ലി രോഹിത്തുമായി പങ്കുവയ്ക്കണം; നിർദേശവുമായി മുൻ സെലക്ടർindia, india vs newzealand, virat kohli, rohit sharma, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com