പ്രായം വെറും അക്കമാണെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതാ അത്ലറ്റ് മന് കൗര്‍. ലോക മാസ്റ്റര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് 102കാരിയായ കൗര്‍ ഇന്ത്യയുടെ അഭിമാന താരമായത്. പഞ്ചാബിലെ പട്യാലയില്‍ നിന്നുളള കൗര്‍ സ്പെയിനിലെ മലാഗയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിലാണ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. 100 മുതല്‍ 104 വയസ് വരെയുളളവരുടെ 200 മീറ്റര്‍ ഓട്ടത്തില്‍ കൗര്‍ മറ്റുളളവരെ പിന്നിലാക്കി ഓടിയെത്തി. വിദേശതാരങ്ങളേയും അമ്പരപ്പിച്ചാണ് മന് കൗര്‍ ആദ്യം ഓടിയെത്തിയത്
A proud moment for India! Mann Kaur, India’s oldest female athlete, wins the 200m Gold Medal in the age group of 100 – 104 at the World Masters Athletics Championships. Watch this video to know more about her age-defying achievements. #OMGIndia pic.twitter.com/CMrNnqWRiv
— HISTORY TV18 (@HISTORYTV18) September 11, 2018
93-ാം വയസിലാണ് കൗര്‍ ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്. 78കാരനായ മകന് ഗുരു ദേവിന്റെ പ്രോത്സാഹനമാണ് കൗറിന് തുണയായത്. ഹിസ്റ്ററി ടിവി 18 പുറത്തുവിട്ട വീഡിയോയില്‍ കൗര്‍ അത്ലറ്റിക്സിലേക്ക് വരാനുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തത് കാരണമാണ് അമ്മ ഓട്ടത്തിലേക്ക് വന്നതെന്ന് ഗുരുദേവ് പറഞ്ഞു. ‘ആദ്യമായി ഓടിയപ്പോള്‍ 1.01 മിനിറ്റില്‍ 100 മീറ്റര്‍ അമ്മ ഓടിയെത്തി’, മകന് വ്യക്തമാക്കി.
നിരവധി പേരാണ് കൗറിന്റെ നേട്ടത്തെ പുകഴ്ത്തി രംഗത്തെത്തിയത്. നടനും മോഡലുമായ മിലിന്ദ് സോമനും കൗറിനെ അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷം ന്യൂസിലൻഡിലെ ഓക്ലൻഡില് നടന്ന ലോക മാസ്റ്റര്‍ ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ കൗര്‍ സ്വര്‍ണം നേടിയിട്ടുണ്ട്.
Amazing 101 year old completing the 100m @WMG2017 #WMG2017 pic.twitter.com/wUEcPHThv0
— Wɐʎuǝ Qnǝpןǝʎ (@UUJQ) April 23, 2017