ലൗസാനെ: ഏഷ്യാ കപ്പ് ഹോക്കി കിരീടം ഉയർത്തിയ ഇന്ത്യൻ വനിതകൾക്ക് റാങ്കിങ്ങിലും അഭിമാനനേട്ടം. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പുറത്തിറക്കിയ പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ ടീം 12 ൽ നിന്ന് പത്താം സ്ഥാനത്തേക്ക് ഉയർന്നു.
നെതർലൻഡ്സ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ട് രണ്ടും അർജന്റീന മൂന്നും റാങ്കുകളിലുണ്ട്. ചൈനയെ തോൽപ്പിച്ചാണ് ഏഷ്യാ കപ്പ് ഹോക്കി ഫൈനലിൽ ഇന്ത്യ കിരീടം നേടിയത്. ഇതോടെ അടുത്ത വർഷത്തെ ലോകകപ്പിന് ഇന്ത്യ യോഗ്യത നേടി.
നിശ്ചിത സമയത്ത് ഓരോ ഗോൾ നേടി സമനിലയിലായതിനെ തുടർന്ന് ഷൂട്ടൗട്ടിലാണ് ചൈനയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ അഞ്ച് ശ്രമങ്ങളും ഗോളാക്കിയപ്പോൾ ചൈനയ്ക്ക് നാല് ശ്രമങ്ങളേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ.