കോഴിക്കോട് : ഇന്ത്യന്‍ വുമണ്‍സ് ലീഗിന്റെ രണ്ടാം സീസണില്‍ കേരളത്തിന്റെ സ്വന്തം ഗോകുലം കേരളാ എഫ്സിയും. നവംബറില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ മത്സരിച്ച പതിമൂന്ന് ടീമിന് പുറമെയാണ് ഐ ലീഗില്‍ മത്സരിച്ച ഗോകുലം എഫ്സിയും യോഗ്യത നേടുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ സീസണില്‍ ചാമ്പ്യന്‍മാരായ ഈസ്റ്റേണ്‍ സ്പോര്‍ട്ടിങ് യൂണിയന്‍, ഇന്ദിരാഗാന്ധി എഎസ്&ഇ, കെആര്‍വൈപിഎസ്എച്ച്എ, റൈസിങ് സ്റ്റുഡന്‍സ്, റഷ് സോക്കര്‍, സേതു എഫ്സി എന്നീ ഏഴ് ടീമുകളാണ് സെമി ഫൈനല്‍ യോഗ്യത ലക്ഷ്യമിട്ട് മാറ്റുരയ്ക്കുക. നോക്ക് ഔട്ട്‌ സമ്പ്രദായത്തിലാണ് മത്സരങ്ങള്‍.

പ്രിയ പിവി പരിശീലിപ്പിക്കുന്ന ടീമിന്റെ നായിക തൃക്കരിപ്പൂര്‍ സ്വദേശി സുബിത പൂവട്ടയാണ്.
മറ്റ് ടീമംഗങ്ങള്‍ : അനിതാ റാവത്ത് (ഡെഹ്റാഡൂണ്‍), ലാകോ ബൂട്ടിയ (മണിപ്പൂര്‍), ബീനാ ദേവി (മണിപ്പൂര്‍), ബാബിസന (മണിപ്പൂര്‍), സന്തോക്പി (മണിപ്പൂര്‍), രശ്മി കുമാരി (ജാര്‍ഖണ്ഡ്), അതുല്യ കെവി (കേരളം), ജിബിഷ (കേരളം), റീനാ യാദവ് (ഹരിയാന), സോണിയാ രാണ (ഒഡീഷ), പാര്‍ബതി കുജോര്‍ ( ഒഡീഷ), പൂര്‍ണിമാ റാവു (ഒഡീഷ), മന്‍പ്രീത് കൗര്‍ (ബീഹാര്‍), രശ്മി കുമാരി (ബീഹാര്‍), ബോര്‍കേനാ ദേവി (മണിപ്പൂര്‍).

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ