വെസ്റ്റിൻഡീസിനെ ഏഴ് വിക്കറ്റിന് തകർത്ത് വനിത ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീമിന് രണ്ടാം വിജയം. സ്‍മൃതി മന്ദനയുടെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യന്‍ പെണ്‍പുലികളുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് 50 ഓവറിൽ എട്ട് വിക്കറ്റിൽ 183 റൺസ് എടുക്കാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വെറും 42.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തിൽ 90 റൺസ് നേടിയ സ്മൃതി ഇത്തവണ 106 റണ്‍സ് നേടി നെടുംതൂണായി നിന്നു. നായികയായ മിഥാലി രാജ് 46 റണ്‍സെടുത്ത് സ്‍മൃതിയ്ക്ക് പിന്തുണ നല്‍കി.

ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടക്കത്തിലേ പ്രതിരോധത്തിലാക്കി. പിന്നീട് ഹെയ്‍ലി മാത്യൂസിന്റെ യും(43) ഡാലെ (33) ഫ്ളെച്ചര്‍ (36) എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് 183 റണ്‍സിലെത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ