നേപ്പാളിൽ നടക്കുന്ന വനിതകളുടെ സാഫ് ഫുട്ബോൾ കപ്പിൽ ഇന്ത്യൻ വനിതകൾ ഫൈനലിൽ. ഇന്ന് നടന്ന സെമിയിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ഏകപക്ഷിയമായ നാല് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം. തുടർച്ചയായി ഇത് അഞ്ചാം തവണയാണ് ഇന്ത്യൻ വനിതകൾ സാഫ് കപ്പ് ഫൈനലിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

സാഹിദ് റംഗശാല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ പൂർണ ആധിപത്യം ഇന്ത്യയ്ക്കായിരുന്നു. തുടക്കം മുതൽ അവസരങ്ങൾ സൃഷ്ടിച്ച ഇന്ത്യ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും സ്വന്തമാക്കുകയായിരുന്നു. 18-ാം മിനിറ്റിൽ ലഭിച്ച കോർണറിലൂടെ ദാലിമയാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. 23-ാം മിനിറ്റിൽ ഇന്ദുമതി ലീഡ് രണ്ടാക്കി ഉയർത്തി. രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് സഞ്ജുവായിരുന്നു.

ആദ്യ പകുതിയുടെ 37-ാം മിനിറ്റിൽ അതിഥി ഇന്ത്യൻ വീണ്ടും ഉയർത്തി മൂന്നാക്കി. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യ രണ്ടാം പകുതിയിലും ആധിപത്യം തുടർന്നു. 75-ാം മിനിറ്റിൽ അഞ്ചു ഗോൾ പട്ടിക തികച്ചു.

തുടർച്ചയായ അഞ്ചാം കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആഥിതേയരായ നേപ്പാളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ നാല് ഫൈനലുകളിൽ മൂന്നിലും നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പുയർത്തിയത്. ഇത്തവണയും ഇന്ത്യയുടെ പെൺപട കിരീടം രാജ്യത്തിനായി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ