ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത, മറ്റൊരു അവകാശിയില്ലാത്ത നേട്ടവുമായി ഹര്‍മന്‍പ്രീത് കൗര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യ്ക്കായി മൈതാനത്തിറങ്ങിയതോടെ ഇന്ത്യയ്ക്കായി 100 ടി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി മാറി ഇന്ത്യന്‍ നായിക.
ഇതോടെ ഹര്‍മന്‍ പിന്നിലാക്കിയത് എംഎസ് ധോണിയേയും രോഹിത് ശര്‍മ്മയേയുമാണ്. രണ്ടു പേരും 98 ടി20 കളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ കളിയില്‍ ടി20യില്‍ 2000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരവുമായി മാറിയിരുന്നു ഹര്‍മന്‍. ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരാള്‍ ഇതിഹാസ താരം മിതാലി രാജാണ്.
A special cap for captain @ImHarmanpreet to mark her 100th T20I for #TeamIndia #INDvSApic.twitter.com/Sp6KFUca9o
— BCCI Women (@BCCIWomen) October 4, 2019
കഴിഞ്ഞ ദിവസത്തെ കളിയോടെ തന്നെ ഇന്ത്യ പരമ്പര 3-0 ന് സ്വന്തമാക്കിയിരുന്നു. ഇന്ന് കളിക്കാന്‍ ഇറങ്ങും മുന്‍പ് തങ്ങളുടെ നായികയെ ആദരിക്കാനും ഇന്ത്യന്‍ ടീം മറന്നില്ല. 100 ടി20 പൂര്‍ത്തിയാക്കിയ ഹര്‍മന് 100 എന്നടയാളപ്പെടുത്തിയ തൊപ്പി നല്‍കി ടീം തങ്ങളുടെ അഭിനന്ദനം അറിയിച്ചു.
Read Here: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ