ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മിതാലി രജ് തന്നെയാകും ഇന്ത്യൻ ടീമിനെ നയിക്കുക. ഐസിസി വുമൺസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മൂന്ന് ഏകദിന മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ കളിക്കുന്നത്. ഫെബ്രുവരി 22 നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങൾക്കും വേദിയാകുക മുംബൈ വാങ്കടെ സ്റ്റേഡിയമായിരിക്കും. ഫെബ്രുവരി 25, 28 തീയതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങൾ.

സന്നാഹ മത്സരത്തിനുള്ള ബോർഡ് പ്രസിഡന്റ്സ് ഇലവനെയും പ്രഖ്യാപിച്ചിട്ടുണ്ട്. വെടിക്കെട്ട് ബാറ്റ്സ്മാൻ സ്‌മൃതി മന്ദാനയാണ് ബോർഡ് പ്രസിഡന്റ്സ് ഇലവന്രെ നായിക. ഫെബ്രുവരി 18ന് മുംബൈയിൽ തന്നെയാണ് സന്നാഹ മത്സരവും. മലയാളി താരം മിന്നു മണി സന്നാഹ മത്സരത്തിനുള്ള ബോർഡ് പ്രസിഡന്റ്സ് ഇലവനിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ ടീം: മിതാലി രാജ്, ജൂലാൻ ഗോസ്വാമി, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ്മ, താനിയ ഭാട്ടിയ, ആർ കൽപ്പന, മോന മെശ്റാം, എക്ത ബിഷ്ത്, രാജേശ്വരി, പൂനം യാദവ്, ശിഖ പാണ്ഡെ, മൻസി ജോഷി, പൂനം റാവുത്ത്.

ബോർഡ് പ്രസിഡന്റ്സ് ഇലവൻ: സ്മൃതി മന്ദാന, വേദ കൃഷ്ണമൂർത്തി, ദേവിക വൈദ്യ, എസ് മേഘ്ന, ഭാരതി ഫുൽമാലി, കോമൾ സൻസാദ്, ആർ കൽപ്പന, പ്രിയ പൂനിയ, ഹർലീൻ ഡിയോൾ, റീമലക്ഷ്മി എക്ക, മനാലി ദാക്ഷിണി, മിന്നു മണി, തനൂജ കൻവാർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ