ദക്ഷിണാഫ്രിക്ക: ഓപ്പണിങ്ങ് വിക്കറ്റിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് ഉണ്ടാക്കിയ റെക്കോഡ് ഇന്ത്യൻ താരങ്ങൾക്ക് സ്വന്തം. ആദ്യ വിക്കറ്റിൽ 320 റൺസ് അടിച്ച്കൂട്ടിയാണ് ഇന്ത്യൻ ഓപ്പണർമാരായ പൂനം റാവത്തും ദീപ്തി ശർമ്മയും പുതിയ റെക്കോഡ് കരസ്ഥമാക്കിയത്. ഐർലൻഡിന്റെ വനിതാ ടീമിന് എതിരെയാണ് ഇന്ത്യൻ താരങ്ങളുടെ റെക്കോഡ് പ്രകടനം.

116 പന്തിൽ നിന്ന് 109 റൺസാണ് പൂനം റാവത്ത് സ്വന്തമാക്കിയത്. 11 ഫോറുകൾ അടങ്ങുന്നതാണ് പൂനത്തിന്റെ ഇന്നിങ്ങ്സ്. 160 പന്തുകളിൽ നിന്ന് 188 റൺസാണ് ദീപ്തി ശർമ്മ നേടിയത്. 27 ഫോറുകളും 2 സിക്സറുകളും അടങ്ങുന്നതാണ് ദീപ്തിയുടെ ഇന്നിങ്ങ്സ്. ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് 19 വയസ്സുകാരിയായ ദീപ്തി സ്വന്തമാക്കിയത്. അന്താരാഷ്ട്രതലത്തിൽ ദീപ്തിയുടേത് ലോകത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറാണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ