കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങി മരിച്ചു. ഇന്ത്യയില്‍ നിന്നെത്തിയ സ്വകാര്യ അണ്ടര്‍ 17 ടീമംഗമായ  മോനത്ത് സോന നരേന്ദ്രയാണ് മുങ്ങിമരിച്ചത്. ഇന്ത്യൻ ടീം അംഗങ്ങൾ തങ്ങിയിരുന്ന നെഗംബോയിലെ ബീച്ച് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിൽവെച്ചാണ് അപകടം ഉണ്ടായത്. ടീമിലെ നാലംഗങ്ങളാണ് സംഭവ സമയത്ത് മരിച്ച 12 കാരനൊപ്പം ഉണ്ടായിരുന്നത്.

ഗുജറാത്ത് സ്വദേശിയായ കളിക്കാരനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് വിമാനമാര്‍ഗം മുംബൈയിലെത്തിക്കും. അണ്ടർ-17 ടൂർണമെന്‍റിനായി 19 അംഗ സംഘമാണ് കൊളംബോയിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ