Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ഇംഗ്ലണ്ടിനെതിരെ പരമ്പര നേടിയിട്ടും ഇന്ത്യയ്‌ക്ക് ചില തലവേദനകളുണ്ട്

രാഹുൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും രാഹുലിനെ മാറ്റിനിർത്തിയുള്ള പരീക്ഷണങ്ങൾക്കും തയ്യാറല്ലെന്നും നായകൻ കോഹ്‌ലി വ്യക്തമാക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര സ്വന്തമാക്കിയിട്ടും ടീം ഇന്ത്യയെ വിട്ടുമാറാതെ ചില തലവേദനകൾ. ടി 20 ലോകകപ്പ് അടുത്തിരിക്കെ ഈ തലവേദനകൾക്കെല്ലാം ഇന്ത്യ ഉടൻ ഉത്തരം കണ്ടെത്തണം. ബാറ്റിങ്ങിൽ ഇന്ത്യ കരുത്ത് തുടരുന്നുണ്ട്. നായകൻ വിരാട് കോഹ്‌ലി മികച്ച ഫോമിലാണ്. രോഹിത് ശർമയും റിഷഭ് പന്തും സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നു. എന്നാൽ, നിരാശപ്പെടുത്തുന്നത് കെ.എൽ.രാഹുലാണ്. ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് രാഹുൽ കാഴ്‌ചവെച്ചത്. ഓപ്പണർ എന്ന നിലയിൽ ആദ്യ ഓവറുകളിൽ വലിയ സമ്മർദമാണ് രാഹുലിനെ അലട്ടുന്നത്. പലപ്പോഴും അതിവേഗം റൺസ് കണ്ടെത്താൻ രാഹുൽ പ്രയാസപ്പെടുന്നു.

രാഹുൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും രാഹുലിനെ മാറ്റിനിർത്തിയുള്ള പരീക്ഷണങ്ങൾക്കും തയ്യാറല്ലെന്നും നായകൻ കോഹ്‌ലി വ്യക്തമാക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ നാല് കളികളിൽ നിന്ന് രാഹുൽ ആകെ നേടിയത് വെറും 15 റൺസ് മാത്രമാണ്. ഏപ്രിൽ-മേയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐപിഎൽ രാഹുലിന് നിർണായകമാകും. ഫോം വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ രാഹുലിന് പുറത്തിരിക്കേണ്ടി വന്നേക്കാം.

Read Also: ബിജെപി വോട്ടുകൾ എങ്ങോട്ട്? ശ്രദ്ധാകേന്ദ്രമായി തലശേരിയും ഗുരുവായൂരും, കണക്കുകൾ ഇങ്ങനെ

ഇന്ത്യയുടെ ഫീൽഡിങ് പിഴവുകളാണ് രണ്ടാമത്തെ തലവേദന. ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ ഇന്ത്യയുടെ ഫീൽഡിങ് പിഴവുകൾ പലപ്പോഴും എതിരാളികളെ വലിയ തോതിൽ സഹായിച്ചിരുന്നു. പരിമിത ഓവർ കളിയിൽ ഫീൽഡിങ് പിഴവുകൾ വലിയ തിരിച്ചടിയായേക്കാം. ഫീൽഡിങ് കുറച്ചുകൂടി നന്നാക്കണമെന്നാണ് നായകൻ കോഹ്‌ലി അടക്കമുള്ളവരുടെ അഭിപ്രായം.

മികവ് പുലർത്തുന്ന ഒരു സ്‌പിന്നറുടെ അഭാവവും ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്. യുസ്‌വേന്ദ്ര ചഹൽ നിലവാരം പുലർത്തുന്നില്ല. വിക്കറ്റ് വീഴ്‌ത്തുന്നില്ല എന്നു മാത്രമല്ല പിശുക്കില്ലാതെ റൺസ് വിട്ടുകൊടുക്കുകയും ചെയ്യുന്നു. ഫീൽഡർ എന്ന നിലയിലും ചഹൽ മോശമാണ്. സ്‌പിന്നർ എന്ന നിലയിലോ ബാറ്റ്‌സ്‌മാൻ എന്ന നിലയിലോ വാഷിങ്ടൺ സുന്ദറിന് ഓൾറൗണ്ടർ മികവ് പുറത്തെടുക്കാൻ സാധിക്കാത്തതും ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Indian team weakness ahead of t 20 world cup

Next Story
ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ജയംIndia vs England T 20 Series, India vs England 5th T 20, Virat Kohli, India vs England T 20 Match Score Card, ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പര, ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടി 20, വിരാട് കോഹ്‌ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com