മുംബൈ: മൂന്നാം ലോകകപ്പ് എന്ന സ്വപ്നവുമായി ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്. ഈ മാസം 30 മുതലാണ് ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നത്. ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ശേഷം ഇത്രയും ദിവസം ഇന്ത്യന്‍ ടീം അംഗങ്ങള്‍ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം അംഗങ്ങള്‍ മുംബൈയില്‍ ഒത്തുചേര്‍ന്നിരുന്നു. വിരാട് കോഹ്ലി നയിക്കുന്ന ആദ്യ ലോകകപ്പാണിത്. ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ശനിയാഴ്ച നടക്കും. ന്യൂസിലാന്‍ഡാണ് എതിരാളികള്‍. രണ്ടാം സന്നാഹ മത്സരം 28 ന് ബംഗ്ലാദേശിനെതിരെയാണ്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.
Read More: ലോകകപ്പ് ഓര്‍മകള്‍; എങ്ങനെ മറക്കും ആ ‘ഗംഭീര’ ഇന്നിങ്സ്?
രണ്ട് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യ ഇത്തവണ മൂന്നാം കിരീട നേട്ടമെന്ന സ്വപ്നമാണ് കാണുന്നത്. 1983 ലും 2011 ലുമാണ് ഇന്ത്യ ലോകകിരീടം നേടിയത്. കപിൽ ദേവ്, എം.എസ്.ധോണി എന്നിവർക്കൊപ്പം ലോകകപ്പ് കിരീടം ചൂടിയ നായകൻ എന്ന ഖ്യാതി സ്വന്തമാക്കാനാണ് കോഹ്ലി ശ്രമിക്കുക.
Read More: ICC World Cup 2019: കരിബിയൻ കാറ്റിൽ ലോകകിരീടം വീഴ്ത്താൻ ഹോൾഡറും സംഘവും
അതേസമയം, ഇത്തവണത്തെ ലോകകപ്പ് വെല്ലുവിളി നിറഞ്ഞതാണെന്ന് കോഹ്ലി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഫോര്‍മാറ്റിന്റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ടീമുകളെല്ലാം ശക്തരാണ്. അഫ്ഗാനിസ്ഥാന് പോലും അടുത്തകാലത്ത് ഒരുപാട് പുരോഗതി കൈവരിച്ചു. അതിനാൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടി വരുമെന്നും കോഹ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.