scorecardresearch
Latest News

മുന്നിൽ നിന്ന് നയിക്കുന്നതിന് പകരം കോഹ്ലി മറ്റ് താരങ്ങളിൽ നിന്ന് മികച്ച പ്രകടനം പുറത്തെത്തിക്കാൻ ശ്രമിക്കണമായിരുന്നു: ഡബ്ല്യു വി രാമൻ

അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി അടക്കം ആകെ 124 റൺസ് മാത്രമാണ് കോഹ്‌ലിക്കുള്ളത്. ഇപ്പോൾ അന്താരാഷ്ട്ര സെഞ്ച്വറിയില്ലാതെ കോഹ്ലിയുടെ 50 ഇന്നിംഗ്‌സുകളിൽ അധികം കഴിഞ്ഞുപോയിട്ടുണ്ട്

ind vs eng, india vs england, india vs england test series, india vs england test series 2021, india vs england test series 2021 schedule, india vs england test schedule 2021, india vs eng test fixtures, india vs england test series time table, ind vs eng 2021, ind vs eng 2021 schedule, ind vs eng fixtures, ind vs eng 2021 time table, ind vs eng test series schedule 2021, ind vs eng 2021 schedule, ind vs eng squad 2021, ind vs eng test schedule, india vs england test series 2021 squad, ie malayalam

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഫോമിനായി ബുദ്ധിമുട്ടുന്നുണ്ടാകാം, എന്നാൽ കമന്റേറ്ററും മുൻ ടെസ്റ്റ് ക്രിക്കറ്ററുമായ ഡബ്ല്യു വി രാമൻ കോഹ്ലിയെക്കുറിച്ച് അഭിപ്രായപ്പെടുന്നത് താരം മുന്നിൽ നിന്ന് നയിക്കുന്നതിനുപകരം കളിക്കാരിൽ നിന്ന് മികച്ചത് പുറത്തെത്തിക്കാനായി ശ്രമിക്കണം എന്നാണ്. കളിക്കാരെ മികച്ചത് ചെയ്യാനായി കോഹ്ലി പിറകിൽ നിന്ന് പ്രേരണ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

“ഞാൻ വിരാടിന്റെ പരിശീലകനാണെങ്കിൽ, ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു:‘ വിരാട്, ഇത് മുന്നിൽ നിന്ന് നയിച്ചാത് മതി. മറ്റുള്ളവരെ പിന്നിൽ നിന്ന് തള്ളിമാറ്റി അവർക്ക് മികച്ചത് നൽകാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുക. എപ്പോൾ വേണമെങ്കിലും നിങ്ങൾ നിങ്ങളുടെ മികച്ച നിലയിൽ തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,” സോണി സ്പോർട്സിൽ ഒരു ചോദ്യോത്തര പരിപാടിയിൽ രാമൻ പറഞ്ഞു.

“അവസാന ഇന്നിംഗ്സിൽ അദ്ദേഹം തന്റെ പഴയ കളിയുടെയും ചാരുതയുടെയും അംശങ്ങൾ കാണിച്ചു. അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം തീർച്ചയായും മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,” മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പറഞ്ഞു.

Read More: കഠിനമായ സമ്മർദ്ദം ഇന്ത്യയെ തകർത്തു, ആദ്യ ഇന്നിങ്സിലെ വീഴ്ച വിചിത്രമായിരുന്നു: വിരാട് കോഹ്ലി

അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി അടക്കം ആകെ 124 റൺസ് മാത്രമാണ് കോഹ്‌ലിക്കുള്ളത്. ഇപ്പോൾ അന്താരാഷ്ട്ര സെഞ്ച്വറിയില്ലാതെ കോഹ്ലിയുടെ 50 ഇന്നിംഗ്‌സുകളിൽ അധികം കടന്നുപോയിട്ടുണ്ട്.

സച്ചിൻ ടെണ്ടുൽക്കർ നേരിട്ടതിന് സമാനമായ സാഹചര്യത്തിലാണ് കോലിയെന്നും രാമൻ പറഞ്ഞു.

“നമുക്ക് അയാളെ ശരിക്കും കുറ്റപ്പെടുത്താനാവില്ല. ജീവിതത്തിലെ പൊതുവായ മാനദണ്ഡവും മറ്റ് മേഖലകളും ക്രിക്കറ്റിൽ എല്ലായ്പ്പോഴും ബാധകമാകണമെന്നില്ല. ഞാൻ ഉദ്ദേശിച്ചത്, എന്താണ് സംഭവിച്ചത്, വിരാടിന്മേൽ വളരെയധികം സമ്മർദ്ദമുണ്ട്. അയാൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നു. അദ്ദേഹം മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണെന്ന് ഞങ്ങൾക്കറിയാം, അതിനാൽ ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു,” ഡബ്ല്യു വി രാമൻ പറഞ്ഞു.

“സച്ചിൻ ടെണ്ടുൽക്കർ കളിക്കുമ്പോൾ അത് എങ്ങനെയായിരുന്നു എന്നതിന് സമാനമാണ് ഇത്. 95 പോലും ഒരു പരാജയമായി കണക്കാക്കപ്പെട്ടിരുന്നു അവിടെ, ”അദ്ദേഹം പറഞ്ഞു.

Read More: പകരം വീട്ടി ആന്‍ഡേഴ്സണ്‍, പിന്നാലെ റൂട്ടിന്റെ മുത്തം; കോഹ്ലിക്ക് യാത്രയയപ്പുമായി ഇംഗ്ലണ്ട് ആരാധകരും

മികച്ച ഫോമിലല്ലാത്ത ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെക്കുറിച്ച്, മുംബൈ ബാറ്റ്സ്മാൻ മതിയായ പരിചയസമ്പന്നനാണെന്നും എന്നാൽ വിജയിക്കാനുള്ള തന്റെ സമീപനത്തിലും രീതിയിലും പരിശ്രമം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നോട്ടിംഗ്ഹാമിലെ കെഎൽ രാഹുലിന്റെ സമീപനത്തിൽ നിന്ന് അയാൾ കഴിവ് പുറത്തെടുത്തേക്കാം എന്ന് മനസ്സിലായി. അയാൾ വളരെ അടുത്ത് കളിക്കുകയായിരുന്നു, ട്രാക്കിൽ ഇറങ്ങിക്കൊണ്ട്, കളിക്കാൻ ആഗ്രഹിക്കുന്നത്രയും പോയി, അത് നല്ല ബാറ്റിംഗാണ്. അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചതാണ് അദ്ദേഹം നടപ്പാക്കിയത്. ഇത് ചെയ്യാൻ കഴിയുന്ന ഒന്നാണെന്ന ആത്മവിശ്വാസം അത് ഡ്രസ്സിംഗ് റൂമിന് നൽകി.”

“അതിനാൽ, ഓരോ ബാറ്റ്സ്മാനും സാഹചര്യങ്ങളെ മറികടക്കാൻ സഹായിക്കുന്ന ഒരു സമീപനത്തിലൂടെ പ്രവർത്തിക്കുന്നു. രഹാനെ പരിചയസമ്പന്നനാണ്, അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, കൂടാതെ വിദേശത്തും റൺസ് നേടി. വിജയിക്കാനുള്ള തന്റെ സമീപനത്തിലും രീതിയിലും അദ്ദേഹം പ്രവർത്തിക്കേണ്ടതുണ്ട്, ”അദ്ദേഹം പറഞ്ഞു.

Read More: ‘ഇതാണ് ഞങ്ങള്‍ക്കറിയാവുന്ന രോഹിത്’; അപ്പര്‍ കട്ടില്‍ വാചാലരായി ഗവാസ്കറും മഞ്ജരേക്കറും

ഉടൻ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ഓസീസ് ഇംഗ്ലീഷ് പെൺകുട്ടികളെ വെല്ലുവിളിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ, അത് നമ്മുടെ പെൺകുട്ടികളാണ്. അത് പറ്റുന്ന മറ്റൊരു ടീമിനെ എനിക്ക് കാണാൻ കഴിയില്ല.” അദ്ദേഹം പറഞ്ഞു.

“ഒന്ന് പുതുമയുള്ള ഘടകവും ഇവിടുണ്ട്. അവർ പിങ്ക് പന്ത് ഉപയോഗിച്ച് ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. ഞാൻ കരുതുന്നത് അത് പുതുമയുള്ള ഘടകമായാണ്. അതിനാൽ, അത് വ്യത്യസ്തമായിരിക്കും.”

“മറ്റൊരു കാര്യം, ഓസ്ട്രേലിയക്കാർ ഇംഗ്ലീഷ് പെൺകുട്ടികളേക്കാൾ അൽപ്പം കൂടുതൽ ആക്രമണാത്മകമാണ്, അവർക്ക് 125-130 കിലോമീറ്റർ വേഗതയിൽ പന്തെറിയാൻ കഴിയുന്ന അതിവേഗ ബൗളർമാരുണ്ട്. അതിനാൽ, അത് ഒരു വെല്ലുവിളിയായിരിക്കും, കൂടാതെ അധിക ബൗൺസും ഉണ്ടാകും. ഇന്ത്യൻ ടീം അതിനെ എങ്ങനെ എതിർക്കുന്നുവെന്ന് നമുക്ക് നോക്കേണ്ടതുണ്ട്,” രാമൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Indian team test performance virat kohli should nudge others to bring out the best instead of leading from the front wv raman