scorecardresearch
Latest News

ഇന്ത്യന്‍ ടീമിനെതിര ഭീകരാക്രമണ ഭീഷണി; ഇ-മെയില്‍ കിട്ടിയത് പാക് ക്രിക്കറ്റ് ബോര്‍ഡിന്

ഇന്ത്യന്‍ താരങ്ങളെ വധിക്കുമെന്നാണ് ഭീഷണി

ഇന്ത്യന്‍ ടീമിനെതിര ഭീകരാക്രമണ ഭീഷണി; ഇ-മെയില്‍ കിട്ടിയത് പാക് ക്രിക്കറ്റ് ബോര്‍ഡിന്

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ഇന്ത്യന്‍ ടീം. ഏകദിന-ടി20 പരമ്പരകള്‍ അവസാനിച്ചു. രണ്ടിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഇനി ബാക്കിയുള്ളത് ടെസ്റ്റ് പരമ്പരയാണ്. ഓഗസ്റ്റ് 22 നായിരിക്കും ടെസ്റ്റ് പരമ്പര ആരംഭിക്കുക. ഇതിനിടെ ഇന്ത്യന്‍ ക്യാംപില്‍ ആശങ്കകള്‍ പരത്തി ഭീകരാക്രമണ റിപ്പോര്‍ട്ട്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം ലഭിച്ചത്. ഇ-മെയിലിലൂടെയായിരുന്നു സന്ദേശം. ഉടനെ തന്നെ പിസിബി ഇ-മെയിലിന്റെ പകർപ്പ് ഐസിസിക്ക് കൈമാറി. പിന്നാലെ ബിസിസിഐയേയും വിവരം അറിയിച്ചു.

ഇതേത്തുടര്‍ന്ന് ആന്റിഗ്വയിലെ ഇന്ത്യന്‍ എംബസിയെ ബിസിസിഐ ബന്ധപ്പെട്ടു. ആന്റിഗ്വയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നടക്കുക. ഇന്ത്യന്‍ താരങ്ങളെ വധിക്കുമെന്നാണ് ഭീഷണി. അതേസമയം, ഭീഷണിയെ ബിസിസിഐ തള്ളി. ഇന്ത്യന്‍ ടീമിന്റെ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും സുരക്ഷ ഇപ്പോഴുള്ളതിനേക്കാള്‍ വര്‍ധിപ്പിക്കുമെന്നും ബിസിസിഐ അറിയിച്ചു.

ആഭ്യന്ത മന്ത്രാലയത്തേയും വിവരം അറിയിച്ചിട്ടുണ്ട്. ഇ-മെയില്‍ സന്ദേശത്തില്‍ ഏതെങ്കിലും തീവ്രവാദ സംഘടനയുടെ പേര് ഉള്‍ക്കൊള്ളിച്ചിട്ടില്ല. എങ്കിലും ഗൗരവത്തോടെയാണ് സംഭവം ബിസിസിഐ കൈകാര്യം ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Indian team gets terror threat on pcb email