വെസ്റ്റ് ഇൻഡീസിനെതിരെ നാട്ടിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന – ടി20 മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നായകനായി വിരാട് കോഹ്‌ലി മടങ്ങിയെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കി. ശിവം ദുബെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും.
ലോകകപ്പിനിടെ പരിക്കേറ്റ് ടീമിന് പുറത്തായ കേദാർ ജാദവ് ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബോളിങ്ങിൽ ഭുവനേശ്വർ കുമാറും മടങ്ങിയെത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നീ താരങ്ങൾ മടങ്ങി വരവിന് ഇനിയും കാത്തിരിക്കണം പരുക്കാണ് താരങ്ങളെയും വലയ്ക്കുന്ന പ്രശ്നം.
ALERT: #TeamIndia for the upcoming @Paytm series against West Indies announced. #INDvWI pic.twitter.com/7RJLc4MDB1
— BCCI (@BCCI) November 21, 2019
ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (നായകൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ
ടി20യ്ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (നായകൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ.
2017ന് ശേഷം ആദ്യമായാണ് മുഹമ്മദ് ഷമി ടി20 ടീമിൽ ഇടംപിടിക്കുന്നത്. റിഷഭ് പന്തിന് ഒരിക്കൽ കൂടി അവസരം നൽകി സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സെലക്ടർമാർ. 2020ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook