ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാൻ ഗിൽ ടീമിൽ, രോഹിത് ഓപ്പണർ

ഒ‌ക്‌ടോബർ രണ്ടിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്

India vs West Indies A warm-up match, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, സന്നാഹ മത്സരം ,Cheteshwar Pujara, Rohit Sharma, Ajinkya Rahane, Virat Kohli, Indian cricket team, India vs West Indies, India warm-up match, IND vs WI, Pujara Rohit, IND WI A warm-up match score, ie malayalam, ഐഇ മലയാളം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്‌മാൻ ഗിൽ ടീമിൽ ഇടം പിടിച്ചു. കെ.എൽ.രാഹുലിന് സ്ഥാനം നഷ്‌ടമായി. മൂന്ന് മത്സരങ്ങളാണ് ഗാന്ധി-മണ്ടേല ട്രോഫിക്കു വേണ്ടിയുള്ള പേടിഎം ഫ്രീഡം പരമ്പരയിലുള്ളത്. 15 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

ശുഭ്‌മാൻ ഗിൽ ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. കെ.എൽ.രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കി. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ രാഹുലിന് ടീമിൽ ഇടം ലഭിച്ചിരുന്നു. രോഹിത് ശർമ ഇന്നിങ്സ് ഓപ്പൺ ചെയ്യും. മായങ്ക് അഗർവാളായിരിക്കും മറ്റൊരു ഓപ്പണർ.

Read Also: വിരമിക്കൽ പ്രഖ്യാപനമെന്ന് സൂചന; എം.എസ്.ധോണി വാർത്താസമ്മേളനം വിളിച്ചു

ഒ‌ക്‌ടോബർ രണ്ടിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ് മത്സരം. ഒക്‌ടോബർ 10 മുതൽ രണ്ടാം ടെസ്റ്റ് പൂനെയിൽ നടക്കും. ഒക്‌ടോബർ 19 മുതൽ റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീം ഇങ്ങനെ: വിരാട് കോഹ്‌ലി (നായകൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (ഉപനായകൻ), ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Indian team for south africa series 2019 shubman gill included

Next Story
ധോണി വിരമിക്കുമോ?; പ്രതികരിച്ച് എം.എസ്.കെ.പ്രസാദ്ms dhoni, dhoni birthday, ms dhoni birthday, virender sehwag, dhoni, dhoni news, world cup, എം.എസ് ധോണി, പിറന്നാൾ, ആശംസകൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com