ചെന്നൈയിൽ നടന്ന അവസാന ടിട്വന്റിയും വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാണ് ഇന്ത്യൻ ടീം പരമ്പര തൂത്തുവാരിയത്. അവസാന മത്സരത്തിനുശേഷം ചിദംബരം സ്റ്റേഡിയത്തിൽനിന്നും ഹോട്ടലിലേക്ക് മടങ്ങിയ ഇന്ത്യൻ ടീമിന്റെ ബസിനകത്തെ രസകരമായ കാഴ്ചകൾ ആരാധകർക്കായി പകർത്തിയിരിക്കുകയാണ് യുസ്വേന്ദ്ര ചാഹൽ. ബിസിസിഐയാണ് ഇതിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ട്വട്വന്റിയിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമ്മയെയാണ് ചാഹൽ ആദ്യം അഭിമുഖം ചെയ്തത്. അവസാന ഓവറിൽ കളി മാറിമറിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇന്ത്യ ജയിച്ചതിൽ സന്തോഷമുണ്ടെന്നും രോഹിത് പറഞ്ഞു. അവസാന മത്സരത്തിലെ റിഷഭ് പന്തിന്റെ കിടിലനൊരു ഷോട്ടിനെക്കുറിച്ചായിരുന്നു പന്തിനോട് ചാഹൽ ചോദിച്ചത്. പുതിയ ഷോട്ടുകൾ ക്യാപ്റ്റനിൽനിന്നാണ് കണ്ടുപഠിച്ചതെന്നും അദ്ദേഹത്തെപ്പോലെ പുതിയ ഷോട്ടുകൾ പരീക്ഷിക്കാനാണ് ആഗ്രഹമെന്നും പന്ത് മറുപടി നൽകി.
അടുത്തത് അവസാന കളിയിലെ താരം ശിഖർ ധവാന്റെ അടുത്തേക്കാണ് ചാഹൽ പോയത്. പന്തിനൊപ്പം വളരെ ആസ്വദിച്ചാണ് താൻ ബാറ്റ് ചെയ്തതെന്നായിരുന്നു ധവാൻ പറഞ്ഞത്. അതിനുശേഷം ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റിന് അടുത്തേക്ക് പോയ ചാഹൽ അദ്ദേഹത്തിന്റെ മൊട്ടത്തലയിൽ ഉമ്മ വയ്ക്കുകയും ചെയ്തു.
MUST WATCH: Bus Tales with @yuzi_chahal
An inside scoop on #TeamIndia's T20I series win as we get behind the scenes and take our cameras inside the team bus. Hello and welcome to Chahal TV – by @Moulinparikh
//t.co/hqdWiOelfa pic.twitter.com/NB7COYeHk9
— BCCI (@BCCI) November 12, 2018
വിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. കുട്ടിക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മത്സരത്തിൽ അവസാന ഓവറിലാണ് ഇന്ത്യൻ ജയം. ഓപ്പണർ ശിഖർ ധവാന്റെയും യുവതാരം ഋഷഭ് പന്തിന്റെയും അർദ്ധസെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.
Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ