ന്യൂഡിലൻഡ് പര്യടനത്തിനായി ഇന്ത്യൻ ടീം എത്തി. ഓക്‌ലൻഡ് വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ താരങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ ടീമിനൊപ്പം നായകൻ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശർമ്മയും എത്തിയിട്ടുണ്ട്.

ബുധനാഴ്ച നാപ്പിയറിലാണ് അഞ്ചു ഏകദിന പരമ്പരയിലെ ആദ്യ മത്സരം. അഞ്ചു ഏകദിനങ്ങളും മൂന്നു ടിട്വന്റി മത്സരങ്ങളുമാണ് ഇന്ത്യൻ ടീമിന്റെ പര്യടനത്തിലുള്ളത്. ഓക്‌ലൻഡിൽ ഇന്ത്യൻ ടീം എത്തിയതിന്റെ വീഡിയോ ബിസിസിഐ ഷെയർ ചെയ്തിട്ടുണ്ട്.

ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ്, ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്‌ലിയുടെ ടീം ന്യൂസിലൻഡിൽ എത്തിയിട്ടുള്ളത്. ഓസീസ് മണ്ണിൽ ആദ്യമായൊരു ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടമാണ് കോഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയത്.

അതേസമയം, ശ്രീലങ്കയെ അവരുടെ മണ്ണിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂഡിലൻഡ്. ടെസ്റ്റ്, ഏകദിനം, ടിട്വന്റി മൂന്നിലും ശ്രീലങ്കയെ തോൽപ്പിച്ച് കിവികൾ പരമ്പരയിലുടനീളം അജയ്യരായി മാറിയിരുന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ കരുത്തിലാണ് കിവികൾ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. മികച്ച ഫോം പുലർത്തുന്ന ബാറ്റ്സ്മാന്മാരായ റോസ് ടെയ്‌ലറും മാർട്ടിൻ ഗുപ്റ്റിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ