മും​ബൈ: ഓ​സീസിനെതിരായ മൂ​ന്ന് ട്വ​ന്‍റി-20 മത്സര പ​ര​മ്പ​ര​യ്ക്കു​ള്ള പ​തി​ന​ഞ്ചം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഓപ്പണർ അജിങ്ക്യ രഹാനെയെ പുറത്ത് നിർത്തി പകരം ശിഖർ ധവാൻ ടീമിൽ തിരികെയെത്തി. വെറ്ററൻ പേസറും ട്വന്റി ട്വന്റി സ്പെഷലിസ്റ്റുമായ ആശിഷ് നെഹ്റയും ടീമിലുണ്ട്.

ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചെങ്കിലും പ്രതിരോധത്തിലൂന്നിയ പ്രകടനമാണ് ര​ഹാ​നെ​യെ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം. പരമ്പരയിൽ അവസാന നാല് മത്സരങ്ങളിലും തുടർച്ചയായി അർധസെഞ്ച്വറി തികച്ച രഹാനെ ആകെ 244 റൺസ് നേടിയിരുന്നു. ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് റാ​ഞ്ചി​യി​ലാ​ണ് ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​രം. ഒ​ക്ടോ​ബ​ർ പ​ത്തി​ന് ഗു​വ​ഹാ​ത്തി​യി​ലും പ​തി​മൂ​ന്നി​ന് ഹൈ​ദ​രാ​ബാ​ദി​ലു​മാ​ണ് അ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ. ടീം: ​വി​രാ​ട് കോ​ഹ്‌ലി (​ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍​മ, ശി​ഖ​ര്‍ ധ​വാ​ന്‍, കേ​ദാ​ർ യാ​ദ​വ്, ദി​നേ​ഷ് കാ​ർ​ത്തി​ക്, കെ.​എ​ൽ.രാ​ഹു​ൽ, മ​നീ​ഷ് പാ​ണ്ഡ്യ, മ​ഹേ​ന്ദ്ര​ സിങ് ധോ​ണി, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ല്‍, ജ​സ്പ്രീ​ത് ബുംറ, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, കു​ൽ​ദീ​പ് യാ​ദ​വ്, ആ​ശി​ഷ് നെ​ഹ്റ, അ​ക്സ​ർ പ​ട്ടേ​ൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook