Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0​ : എറ്റികെ അവലോകനം

പുതിയ കോച്ചും പുതിയ താരങ്ങളും പുതിയ പേരുമായി ഇറങ്ങുന്ന ഐഎസ്എല്‍ ചാമ്പ്യന്‍മാര്‍ക്ക് ഈ സീസണിലും കപ്പ്‌ നിലനിര്‍ത്താന്‍ സാധിക്കുമോ ? എറ്റികെയുടെ ടീമംഗങ്ങളേയും മാനേജറുടെ തന്ത്രങ്ങളേയും പരിശോധിക്കുകയാണ് ഇവിടെ..

കൊച്ചി : കഴിഞ്ഞ സീസണില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു സ്ക്വാഡുമായാണ് നിലവിലെ ചാമ്പ്യന്‍മാരായ എറ്റികെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം സീസണില്‍ ഇറങ്ങുന്നത്. ഗോള്‍കീപ്പര്‍ ദേബ്ജിത് മജൂംദാര്‍, പുള്‍ബാക്കുകളായ പ്രബീര്‍ ദാസ്, കീഗന്‍ പെരേര എന്നിവരൊഴികെ എറ്റികെയുടെ ഇരുപത്തഞ്ചംഗ ടീമില്‍ എല്ലാവരും പുതിയവര്‍. പേരിനൊപ്പം തന്നെ അടിമുടി മാറ്റവുമായാണ് കൊല്‍ക്കത്തയില്‍ നിന്നുമുള്ള ടീം ഇറങ്ങുന്നത്. ഹെഡ് കോച്ചായി മുന്‍ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ടെഡ്ഡി ഷെറിങ്ഹാമിനേയും ടെക്നിക്കല്‍ ഡയറക്ടറായി ഇന്ത്യയില്‍ ഏറെ അനുഭവസമ്പത്തുള്ള ആഷ്ലി വെസ്റ്റ്‌വുഡിനേയും നിയമിച്ചുകൊണ്ട് പുത്തനൊരു ഫുട്ബോള്‍ തന്നെ കാഴ്ച്ചവെക്കുവാനാകും എറ്റികെ ശ്രമിക്കുക. എട്ട് വിദേശതാരങ്ങളും രണ്ട് ഇന്ത്യന്‍ ദേശീയ താരങ്ങളും അടങ്ങുന്ന എറ്റികെ ടീമിന്‍റെ ശരാശരി പ്രായം 28 വയസ്സാണ്.

യൂജിന്‍സനിന്‍റെ സെറ്റ് പീസുകള്‍ അപകടകരമാകും

അക്രമ സ്വഭാവമുള്ള ഫുട്ബാള്‍ ആവും തങ്ങള്‍ ഈ സീസണില്‍ കാഴ്ച്ചവെക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കുന്നതാണ് കൊല്‍ക്കത്താ ക്ലബ്ബിന്‍റെ ഈ വര്‍ഷത്തെ സൈനിങ്ങുകള്‍ എല്ലാം. തന്‍റെ കാലത്തെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായിരുന്ന ഹെഡ്കോച്ച് മുതല്‍ ഐഎസ്എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒന്നായ റോബി കീന്‍ വരെയുള്ള താരങ്ങള്‍ വിളിച്ചോതുന്നതും ഇത് തന്നെയാണ്.

കഴിഞ്ഞ സീസണിലും കൊല്‍കത്തയ്ക്ക് വേണ്ടി ഗ്ലൗസണിഞ്ഞ ദേബ്ജിത് മജൂംദാര്‍ തന്നെയാകും കൊല്‍ക്കത്തയുടെ വല കാക്കുക. ഫിന്‍ലന്‍ഡ്‌ കാരനായ മുന്‍ വെസ്റ്റ്ഹാം ഗോള്‍കീപ്പര്‍ ജോസ് ജാസ്കെലിന്‍ മറ്റൊരു സാധ്യതയാണ്. മറ്റൊരു ഇന്ത്യന്‍ ഗോള്‍കീപ്പര്‍ കുന്‍സുങ് ബൂട്ടിയയ്ക്ക് മങ്ങിയൊരു സാധ്യത മാത്രം.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0​ : ജംഷഡ്പൂര്‍ എഫ്‌സി അവലോകനം

പ്രതിരോധ നിരയില്‍ മികച്ചൊരു നിര താരങ്ങളെ തന്നെ സ്വന്തമാക്കാന്‍ എറ്റികെയ്ക്ക് സാധിച്ചു. സെന്‍റര്‍ ബാക്ക് പൊസീഷനില്‍ കളിക്കുന്ന രണ്ട് വിദേശ താരങ്ങള്‍ ഏറെ അനുഭവസ്ഥര്‍. സ്പെയിന്‍‍കാരനായ ഹോര്‍ഡി ഫിഗരസ് റയല്‍ മാഡ്രിഡ് യൂത്ത് അക്കാദമിയിലൂടെ ഉയര്‍ന്നു വന്ന താരമാണ്. ഏറെ കാലം സ്പാനിഷ് ഫുട്ബാളിങ് ലോകത്ത് ചെലവിട്ട ശേഷം ജര്‍മനി, ബെല്‍ജിയം തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളില്‍ കളിച്ച അനുഭവവുമായാണ് ഫിഗരസ് ഇന്ത്യയില്‍ ഏറെ ഫുട്ബോള്‍ പാരമ്പര്യമുള്ള കൊല്‍ക്കത്തയില്‍ നിന്നുമുള്ള ഐഎസ്എല്‍ ക്ലബ്ബിലേക്ക് എത്തുന്നത്. ടോം തോര്‍പ്പ് ആണെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയുടെ കണ്ടെത്തലാണ്. ഇതാദ്യമായാണ് തോര്‍പ്പ് ഇംഗ്ലണ്ടിനു പുറത്തൊരു ക്ലബ്ബിനായി ബൂട്ടണിയുന്നത്. മുപ്പത്തിമൂന്നു കാരനായ ഇന്ത്യന്‍ സെന്‍റര്‍ ബാക്ക് അന്‍വര്‍ അലിയും അഗസ്റ്റിന്‍ ഫെര്‍ണാണ്ടസും ഇതേ പോസീഷനില്‍ മത്സരിക്കുവാനുണ്ട്. മികച്ചൊരു നിര പുള്‍ ബാക്കുകള്‍ തന്നെയാണ് എറ്റികെയ്ക്കുള്ളത്.

മധ്യനിരയില്‍ രണ്ട് വിദേശ താരങ്ങളെയാണ് എറ്റികെ സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ നിന്നുമുള്ള ഇരുപത്തിനാലുകാരന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കോണോര്‍ തോമസ്‌, മറ്റൊരു ഇംഗ്ലീഷ് മധ്യനിരതാരമായ കാര്‍ള്‍ ബേക്കര്‍ ആണ് മറ്റൊരു സൈനിങ്. മുപ്പത്തിനാലുകാരനായ ഈ താരം ഇംഗ്ലീഷ് ക്ലബ്ബായ പോസ്റ്റ്‌മൗത്തില്‍ നിന്നാണ് കല്‍ക്കത്തയിലേക്ക് ചേക്കേറുന്നത്.

മധ്യനിരയില്‍ ശക്തമായൊരു ഇന്ത്യന്‍ സഖ്യത്തെ തിരഞ്ഞെടുക്കുവാനും എറ്റികെയ്ക്ക്

റോബി കീന്‍ പരിശീലന മത്സരത്തിനിടെ

സാധിച്ചു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ തിളങ്ങാവുന്ന മുന്‍ ബെംഗളൂരു എഫ്സി താരം ശങ്കര്‍ സംബിങ്ങിരാജ്, ഇന്ന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ എന്ന്‍ വിശേഷിപ്പിക്കാവുന്ന യൂജിന്‍സന്‍ ലിങ്ഡോ എന്നിവരാണ് എടിക്കെയുടെ എടുത്തുപറയേണ്ട സൈനിങ്ങുകള്‍. അണ്ടര്‍ 21 താരങ്ങളായ ഹിതേഷ് ശര്‍മ, റൂപേര്‍ട്ട് നോങ്ങ്റം എന്നീ താരങ്ങളെയും സ്വന്തമാക്കിയ എടിക്കെ. മുപ്പതുകാരനായ ഡാരന്‍ കല്‍ഡെയ്‍രയേയും സ്വന്തമാക്കി. എണ്ണത്തില്‍ കുറവെങ്കിലും കളി മികവില്‍ ഏറെ മുന്നിലുള്ള താരങ്ങള്‍ തന്നെയാണ് എറ്റികെയുടെ മധ്യനിരയിലുള്ളത്.

ഏറ്റവും ശക്തമായി തോന്നുന്ന ഒരു മുന്നേറ്റ നിരയാണ് എറ്റികെയുടേത്. ഫുട്ബോള്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ട്രൈക്കര്‍ റോബി കീന്‍ അടക്കം നാല് സെന്‍റര്‍ സ്ട്രൈക്കറുകള്‍ ഉള്ള ടീമാണ് എടികെ. ഫിന്‍ലന്‍ഡ്‌ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ വെയ്കുസ്ലിഗയ്ക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ ഏഴ് ഗോളുകള്‍ നേടുകയും നാല് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ജാസി കുക്വിയാണ് ശ്രദ്ധേയനായ മറ്റൊരു വിദേശ സെന്‍റര്‍ ഫോര്‍വേഡ്. കഴിഞ്ഞ സീസണില്‍ ചെന്നൈക്ക് വേണ്ടി കളിച്ച മുംബൈയില്‍ നിന്നുമുള്ള ജയേഷ് റാണെ, ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ റോബിന്‍ സിങ് എന്നിവരും കടുത്ത മത്സരമാകും. ഷില്ലോങ് ലജോങ് എഫ്സിക്ക് വേണ്ടി ഐലീഗില്‍ ഒരു ഗോള്‍ സമ്പാദ്യമുള്ള ഇരുപത്തിരണ്ടുകാരന്‍ ബിപിന്‍ സിങ്ങും ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തേണ്ട ഇന്ത്യന്‍ താരമാണ്.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : ചെന്നൈയിന്‍ എഫ്‌സി അവലോകനം

രണ്ട് വിങ് ഫോര്‍വേഡുകളും എറ്റികെ ടീമിലുണ്ട്. ഇടതുവിങ്ങില്‍ പോര്‍ച്ചുഗീസ് താരം സെക്വിഞ്ഞയും വലതുവിങ്ങില്‍ തുടക്കകാരനായ റൊണാള്‍ഡ് സിങ്ങും കൂടിയായാല്‍ കൊല്‍ക്കത്ത ടീം ഐഎസ്എല്ലിലെ ഏറ്റവും ശക്തരായ അക്രമനിരയാകുന്നു.

ടീം
ഗോള്‍കീപ്പേഴ്സ് : ദേബ്ജിത് മജൂംദാര്‍, ജുസ്സി കുന്‍സുങ് ബൂട്ടിയ

ഡിഫന്‍ഡേഴ്സ് : ഹോര്‍ഡി ഫിഗരസ്, ടോം തോര്‍പ്, അന്‍വര്‍ അലി, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, കീഗന്‍ പെരേര, പ്രബീര്‍ ദാസ്, നല്ലപ്പന്‍ മോഹന്‍രാജ്, അശുതോഷ് മെഹ്ത

മിഡ്ഫീല്‍ഡേഴ്സ് : ഹിതേഷ് ശര്‍മ, കോണോര്‍ തോമസ്‌, ശങ്കര്‍ സമ്പിങ്ങിരാജ്, യൂജിന്‍സന്‍ ലിങ്ഡോ, ഡാരന്‍ കാല്‍ഡെയ്‌ര, കാര്‍ള്‍ ബേക്കര്‍, രൂപര്‍ട്ട് നോങ്റം

ഫോര്‍വേഡ്സ് : ബിപിന്‍ സിങ്, സെക്വീന, റൊണാള്‍ഡ് സിങ്, റോബി കീന്‍ റോബിന്‍ സിങ്, ജയേഷ് റാണെ, ജാസി കുക്വി

ടെഡ്ഡി ഷെറിങ്ഹാമും ആഷ്ലി വെസ്റ്റ്‌വുഡും (ഇടതുനിന്നും വലത്തോട്ട്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്പര്‍സ്, നോട്ടിങ്ഹാം ഫോറസ്റ്റ് പോസ്റ്റ്‌മൗത്ത്, വെസ്റ്റ് ഹാം തുടങ്ങി ഒട്ടനവധി ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള ടെഡ്ഡി ഷെറിങ്ഹാമിന്‍റേത് സംഭവബഹുലമായൊരു ഫുട്ബാള്‍ ജീവിതമാണ്. തന്‍റെ കാലത്തെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായ ഈ അമ്പത്തിയൊന്നുകാരന്‍ എന്നാല്‍ ഫുട്ബാള്‍ മാനേജ്മെന്‍റില്‍ അത്ര അനുഭവസ്ഥനല്ല. 2014-15 സീസണില്‍ വെസ്റ്റ്‌ഹാം അസിസ്റ്റന്‍റ കോച്ച്, 2015-16 സീസണില്‍ ഇംഗ്ലീഷ് രണ്ടാം ലീഗ് ക്ലബ്ബായ സ്റ്റേവെഞ്ച് എഫ്സി കോച്ച് എന്നീ രണ്ടുവര്‍ഷത്തെ കോച്ചിങ് കരിയറിനു ശേഷമാണ് ടെഡ്ഡി ഷെറിങ്ഹാം ഭാഗ്യപരീക്ഷണത്തിനായി ഇന്ത്യയിലേക്ക് എത്തുന്നത്.

ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ ക്ലബ്ബിന്‍റെ കോച്ചിന് അനുഭവസമ്പത്ത് കുറവാണ് എന്ന് പറഞ്ഞു തള്ളികളയാന്‍ വരട്ടെ. മികച്ചൊരു നിര കോച്ചിങ് സ്റ്റാഫുമായാണ് എറ്റികെ ഐഎസ്എല്ലിലെത്തുന്നത്. 2015 മുതല്‍ ടീമിന്‍റെ അസിസ്റ്റന്‍റ കോച്ചായ ബാസ്റ്റോബ് റോയിയും ബെംഗളൂരു എഫ്സിയുടെ ആദ്യ കോച്ചായിരുന്ന ആഷ്ലി വെസ്റ്റ്‌വുഡ്‌ ടെക്നിക്കല്‍ ഡയറക്ടറുമായ ഒരു മികച്ച കോച്ചിങ് സംഘം തന്നെയുണ്ട് എറ്റികെയ്ക്ക്.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : ബെംഗളൂരു എഫ്‌സി അവലോകനം

ഡ്രാഫ്റ്റില്‍ നിന്നും കീഗന്‍ പെരേരയും ശങ്കര്‍ സമ്പിങ്ങിരാജും യൂജിന്‍സന്‍ ലിങ്ഡോയും ഡാരന്‍ കാല്‍ഡെയ്‌രയുമടങ്ങുന്ന പ്രഗത്ഭരായ ചില ബെംഗളൂരു എഫ്സി താരങ്ങളെ എറ്റികെ സ്വന്തമാക്കിയിരുന്നു. ടെഡ്ഡി ഷെറിങ്ഹാം അക്രമനിരയ്ക്ക് മൂര്‍ച്ച കൂട്ടുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്യുമ്പോള്‍ ആഷ്ലി വെസ്റ്റ്‌വുഡ് എന്ന മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഡിഫണ്ടറാകും ഏറ്റികെ പ്രതിരോധത്തിന് ആക്കം കൂട്ടുക.

ടെഡ്ഡി ഷെറിങ്ഹാം സ്ഥിരമായി പാളിക്കുന്ന 4-4-2 എന്ന ഫോര്‍മേഷനിലാകും എറ്റികെ മിക്കവാറും ഇറങ്ങുക. കല്‍ക്കത്തയുടെ വലകാക്കുന്ന ചുമതല നാട്ടുകാരനായ ദേബ്ജിത് മജൂംദാര്‍ തന്നെയാകും. സെന്‍റര്‍ ബാക്കുകലായി ഹോര്‍ഡി ഫിഗുവെരസും തോം തോര്‍പ്പും അണിനിരക്കുമ്പോള്‍ പുള്‍ബാക്കുകളായി കീഗന്‍ പെരേരയും പ്രബീര്‍ ദാസും ബൂട്ടണിയും. വലത് വിങ്ങില്‍ അശുതോഷ് മെഹ്തയും വലതു പുള്‍ബാകായി ഉണ്ടെങ്കിലും കണക്കുകള്‍ പ്രബീര്‍ ദാസിനു അനുകൂലമാണ്. ടാക്കിളുകളോടൊപ്പം മികച്ച പാസിങ്ങും ക്രോസുകളും തീര്‍ക്കാന്‍ ഈ കല്‍ക്കത്തകാരന്‍റെ കാലുകള്‍ക്ക് ആകും.

എറ്റികെയുടെ സാധ്യതാ ഫോര്‍മേഷന്‍

മധ്യനിരയില്‍ ആഷ്ലി വെസ്റ്റ്‌വുഡിന്‍റെ പരിശീലനത്തില്‍ പാകപ്പെടുത്തിയെടുത്ത മുന്‍ ബെംഗളൂരു എഫ്സി താരങ്ങളായ ശങ്കര്‍ സമ്പിങ്ങിരാജിനും യൂജിന്‍സന്‍ ലിങ്ഡോയ്ക്കും സാധ്യത ഏറെയാണ്. ഇരുവരും ഒരുമിച്ച് കളിച്ച് പരിചയമുള്ളവരും നല്ലൊരു കൂട്ടുകെട്ട് തീര്‍ക്കാന്‍ സാധിക്കുന്നവരും. വലത് വിങ്ങില്‍ കാള്‍ ബേക്കറും ഇടത് വിങ്ങില്‍ വേഗത കൈമുതലാക്കിയ ഫോര്‍വേഡ് ജയേഷ് റാണെയും. ഐറിഷ് ഇതിഹാസം റോബി കീനിനേയും മറ്റൊരു വിദേശതാരമായ ജാസി കുക്വിയേയും സെന്‍റര്‍ ഫോര്‍വേഡ് റോളിലും കൊണ്ടുവന്നേക്കും. ആറടി പൊക്കമുള്ള ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ റോബിന്‍ സിങ്ങിനേയും ഇതേ പൊസിഷനില്‍ പരീക്ഷിച്ചേക്കും.

ഇനി മധ്യനിരയിലും മുന്നേറ്റനിരയിലും വെച്ചുമാറാനുള്ള ഒട്ടനവധി താരങ്ങളും എറ്റികെയുടെ ആവനാഴിയില്‍ ഉണ്ട്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കോണോര്‍ തോമസും വിങ്ങര്‍ സെക്വിനയും പ്രഥമ പരിഗണനീയര്‍. എന്നാല്‍ ഒരേസമയം അഞ്ച് വിദേശ താരങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന സമവാക്യം തരണം ചെയ്യുക എന്നത് എറ്റികെയെ സംബന്ധിച്ചടുത്തോളം അല്‍പം ബുദ്ധിമുട്ടേറിയ കാര്യം.

സീസണിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പുകളായ കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന ഏറ്റികെയ്ക്ക് ഒട്ടും അനുകൂലമായ വാര്‍ത്തകള്‍ അല്ല കേള്‍ക്കുന്നത്. സ്റ്റാര്‍ സ്ട്രൈക്കര്‍ റോബി കീന്‍, ഫോര്‍വേഡ് ജയേഷ് റാണെ, പ്രതിരോധ താരം അശുതോഷ് മെഹ്ത എന്നിവര്‍ക്ക് പരിശീലനത്തില്‍ പരുക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. പരുക്ക് പറ്റിയ കീന്‍ ചികിത്സക്കായി അയര്‍ലണ്ടിലേക്ക് മടങ്ങിയിരിക്കുന്നതായും സ്ഥിരീകരിക്കപ്പെട്ടു. ഇത്തരം സമ്മര്‍ദങ്ങളെ അതിജീവിച്ചുകൊണ്ട് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ ഏറ്റികേയ്ക് ആകുമോ എന്ന് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. ഓര്‍ക്കാപ്പുറത്തെ ഈ തിരിച്ചടികള്‍ മാനേജര്‍ക്ക് തലവേദനയാകും എന്നത് തീര്‍ച്ച. നിനയ്ക്കാതെ വരുന്ന പരുക്കുകളെയടക്കം തന്ത്രപരമായ തീരുമാനങ്ങളിലൂടെ കവച്ചുവെക്കുന്നിടത്താണ് ഫുട്ബാള്‍ മനേജറുടെ മിടുക്കും.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0​ : മുംബൈ സിറ്റി എഫ്‌സി അവലോകനം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Indian super leaue atk pre season preview

Next Story
ക്രിക്കറ്റിൽ വീണ്ടും അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആശിഷ് നെഹ്റashish nehra, india captains, sourav ganguly, selectors, ms dhoni, virat kohli, cricket, ആശിഷ് നെഹ്റ, വിരാട് കോഹ്ലി, എംഎസ് ധോണി, സൗരവ് ഗാംഗുലി, ഇന്ത്യൻ ക്രിക്കറ്റ് ടീം, ക്രിക്കറ്റ്, ഇന്ത്യൻ ടീം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com