കൊച്ചി : സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ നിക്കോളാ ക്രമേരവിച്ചുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാറിലെത്തി. സെന്‍റര്‍ മിഡ്ഫീല്‍ഡ്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളുകളില്‍ കളിക്കുന്ന ഇരുപത്തിയാറുകാരന്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് പാളയത്തിലെത്തുന്ന അവസാന വിദേശതാരമാണ്.

സെര്‍ബിയയുടെ അണ്ടര്‍ പത്തൊമ്പത് ടീം അംഗമായിരുന്ന ക്രമേരവിച്ച് എട്ട് വര്‍ഷത്തോളമായി വിവിധ രാഷ്ട്രങ്ങളിലെ പ്രൊഫഷണല്‍ ലീഗ് കളിച്ച് പോരുകയാണ്. സെര്‍ബിയയ്ക്ക് പുറമേ ഗ്രീസ്, സ്വീഡന്‍, ഫരാവോ ഐലന്‍ഡ്‌ എന്നിവിടങ്ങളിലെ ഒന്നാം ഡിവിഷന്‍ ക്ലബ്ബുകളില്‍ കളിച്ച അനുഭവസമ്പത്തുമായാണ് ക്രമേരവിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് എത്തുന്നത്.

മികച്ച ടാക്കിളുകളും ഇന്റര്‍സെപ്ഷനും തീര്‍ക്കാനാവുന്ന താരത്തെ കൂടുതല്‍ ഡിഫന്‍സീവ് റോളില്‍ ഉപയോഗപ്പെടുത്താനാകും പരിശീലകന്‍ ഡേവിഡ്‌ ജെയിംസിന്റെ പദ്ധതി. ആവശ്യമുള്ളപ്പോള്‍ സെന്റര്‍ ബാക്ക് പൊസീഷനിലും ഉപയോഗപ്പെടുത്താവുന്ന താരമാണ് ക്രമേരവിച്ച്.

ബോക്സ് റ്റു ബോക്സ് മിഡ്ഫീല്‍ഡറായും ഉപയോഗപ്പെടുത്താനാവുന്ന താരത്തിന് ലോങ്ങ് പാസുകളിലൂടെ എതിരാളികളുടെ ബോക്സില്‍ സമ്മര്‍ദം ചെലുത്താനാകും. കഴിഞ്ഞ സീസണില്‍ ഫരാവോ ഐലാന്‍ഡ്‌ ക്ലബ്ബായ ബെട്രി ഡെയ്ല്‍ഡിനിലാണ് ക്രമേരവിച്ച് ബൂട്ടണിഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ