ഐഎസ്എല്ലിൽ ഇന്ന് മുംബൈയും ജംഷഡ്‌പൂരും നേർക്കുനേർ

കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിനെ അഞ്ചാം സ്ഥാനത്ത് വരെ എത്തിച്ച കോപ്പലാശാൻ ഇക്കുറി കൊൽക്കത്ത പരിശീലകനാണ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പ് വിജയത്തോടെ തുടങ്ങാൻ ജംഷഡ്പൂർ എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും ഇന്ന് നേർക്കുനേർ. മുംബൈയുടെ ഹോം ഗ്രൗണ്ടായ ഫുട്ബോൾ അരിനയിൽ രാത്രി 7.30നാണ് മത്സരം.

ഓസ്ട്രേലിയയുടെ സൂപ്പർ താരം ടിം ക്യേഹിലിലൂടെ സീസൺ മികച്ചതാക്കാമെന്ന പ്രതീക്ഷയിലാണ് ജംഷഡ്പൂർ. ടിമ്മിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിന് കൂടിയാകും മുംബൈ വേദിയാകുക. പുതിയ കോച്ച് ജോർജ് കോസറ്റക്ക് കീഴിൽ ആദ്യ മത്സരത്തിനിറങ്ങുന്ന മുംബൈ പ്രതീക്ഷകൾ പ്രതിരോധത്തിലാണ്.

പുതിയ പരിശീലകന് കീഴിലാണ് ജംഷഡ്പൂരും ഇറങ്ങുന്നത്. സീസർ ഫെറാൻഡോയാണ് കോപ്പലാശാന് പകരക്കാരനായി ജംഷഡ്പൂരിലെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ടീമിനെ അഞ്ചാം സ്ഥാനത്ത് വരെ എത്തിച്ച കോപ്പലാശാൻ ഇക്കുറി കൊൽക്കത്ത പരിശീലകനാണ്.

കഴിഞ്ഞ സീസണിൽ ഒരു മത്സരം ജംഷഡ്പൂർ വിജയിക്കുകയും ഒന്ന് സമനിലയിൽ പിരിയുകയുമായിരുന്നു. കഴിഞ്ഞ തവണ പ്ലേഓഫിലെത്താത്തതിന്റെ നാണക്കേട് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും അഞ്ചാം സീസണിലെത്തിയിരിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Indian super league today mumbai city fc vs jamshedpur fc

Next Story
ഏഷ്യ കപ്പിൽ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിന്റെ കാരണം വെളിപ്പെടുത്തി രവി ശാസ്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com