എറണാകുളം: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബുക്ക്മൈ ഷോ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് വില 240 രൂപ മുതലാണ് ആരംഭിക്കുന്നത്. ഈസ്റ്റ് ഗ്യാലറിക്കും വെസ്റ്റ് ഗ്യാലറിക്കുമാണ് 240 രൂപയുടെ ടിക്കറ്റ്. 3500 രൂപയാണ് വിഐപി ടിക്കറ്റുകളുടെ ചാർജ്. ഉദ്ഘാടന മത്സരത്തിന് ശേഷമുള്ള മത്സരങ്ങളിൽ 200 രൂപ മുതലാണ് ടിക്കറ്റിന്റെ വില. വിഐപി ടിക്കറ്റിന് 3500 രൂപയുമാണ്.

പ്രമുഖ ടിക്കറ്റ് ബുക്കിങ് ഓൺലൈൻ സ്ഥാപനമായ ബുക്ക് മൈ ഷോ (www.bookmyshow.com) വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. ബുക്ക് മൈ ഷോയുടെ മൊബൈൽ ആപ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും.

കൊച്ചിയിൽ നവംബർ 17 നാണ് നാലാം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പോരാട്ടത്തിന്റെ തുടക്കം. സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സ്, അത്‌ലറ്റികോ ഡി കൊൽക്കത്തയെ എതിരിടും. ഈ മത്സരത്തിന്റെ ടിക്കറ്റാണ് വ്യാഴാഴ്ച ലഭിക്കുക. ഉദ്ഘാടന മത്സരം നടക്കുന്ന 17 ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരത്തിന് മുൻപ് ഉദ്ഘാടന ചടങ്ങുകളും നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ