/indian-express-malayalam/media/media_files/uploads/2020/12/KBFC-Kerala-Blasters-amp.jpg)
ഫയൽ ചിത്രം
ISL 2021/22, ATK Mohan Bagan vs Kerala Blasters Live Screaming Online: ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം പതിപ്പിന്റ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെ മോഹൻ ബഗാനുമായി ഏറ്റുമുട്ടും.
കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ എടികെ മോഹൻ ബഗാൻ ഫൈനലിൽ മുംബൈ സിറ്റിയോട് തോറ്റാണ് കിരീടം നഷ്ടപ്പെടുത്തിയത്. കൊൽക്കത്ത ആസ്ഥാനമായുള്ള ക്ലബ് കഴിഞ്ഞ സീസണിലെ തങ്ങളുടെ മിക്ക കളിക്കാരെയും നിലനിർത്തിയിട്ടുണ്ട്, ഹ്യൂഗോ ബൗമസ്, ജോണി കൗക്കോ, ലിസ്റ്റൺ കൊളാക്കോ തുടങ്ങിയ പുതിയ സൈനിംഗുകൾ ടീമിന് ആവശ്യമായ ആഴം നൽകും.
മറുവശത്ത്, കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തെത്തിയ ടീമാണ് ബ്ലാസ്റ്റേഴ്സ്. ഈ സീസണിൽ അതിനെ മറികടന്ന് മുന്നിലെത്താൻ ബ്ലാസ്റ്റേഴ്സ് പ്രാശ്രമിക്കും. പുതിയ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന്റെ കീഴിൽ, ക്ലബ് പുതിയ സെറ്റ് വിദേശ കളിക്കാർ കൂടെ വന്നതോടെ മികച്ചതാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
When will the ISL 2021/22 match between ATK Mohun Bagan and Kerala Blasters take place?- മത്സരം നടക്കും?
എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം നവംബർ 19 വെള്ളിയാഴ്ച ഇന്ത്യൻ സമയം 7:30നാണ് മത്സരം.
Where will the ISL 2021/22 match between ATK Mohun Bagan and Kerala Blasters be held?- മത്സരം എവിടെയാണ് നടക്കുന്നത്?
ഗോവയിലെ മർഗോവിലുള്ള ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം.
Where will the ISL 2021/22 match between ATK Mohun Bagan and Kerala Blasters be broadcasted?- മത്സര സംപ്രേക്ഷണം
മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.
Where will the ISL 2021/22 match between ATK Mohun Bagan and Kerala Blasters be live-streamed?-ലൈവ് സ്ട്രീമിങ്
മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.
What are the probable lineups of the ISL 2021/22 match between ATK Mohun Bagan and Kerala Blasters?- സാധ്യതാ ലൈനപ്പുകൾ
കേരള ബ്ലാസ്റ്റേഴ്‌സ് (സാധ്യതാ ഇലവൻ): അൽബിനോ ഗോമസ്, നിഷു കുമാർ, എനെസ് സിപോവിച്ച്, മാർക്കോ ലെസ്‌കോവിച്ച്, ജെസൽ കാർനെയ്‌റോ, ജീക്‌സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, രാഹുൽ കെ പി, അഡ്രിയാൻ ലൂണ, ജോർജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ്
എടികെ മോഹൻ ബഗാൻ (സാധ്യതാ ഇലവൻ): അമരീന്ദർ സിംഗ്, അശുതോഷ് മേത്ത, ടിരി, പ്രബീർ ദാസ്, പ്രീതം കോട്ടാൽ, സുഭാഷിഷ് ബോസ്, കാൾ മക്ഹഗ്, ഹ്യൂഗോ ബൗമസ്, ജോണി കൗക്കോ, മൻവീർ സിംഗ്, റോയ് കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.