‘കാലം കാത്തുവെച്ച ജയം’; ചെന്നൈയെ തകർത്ത് ബ്ലാസ്റ്റേഴ്സ്

ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ പരാജയപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കുന്നത്. 15 മത്സരങ്ങളാണ് മൂന്ന് പോയിന്റ് തികച്ച് കിട്ടാൻ ബ്ലാസ്റ്റേഴ്സ് കാത്തിരുന്നത്.

പൊപ്ലാട്ട്നിച്ച് ഇരട്ട ഗോൾ നേടിയപ്പോൾ മലയാളി താരം സഹൽ അബദുൾ സമദ് പട്ടിക പൂർത്തിയാക്കി. 23-ാം മിനിറ്റിൽ പെക്കുസൻ നൽകിയ ക്രോസിൽ നിന്നാണ് പൊപ്ലാട്ട്നിച്ച് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയിൽ ചെന്നൈ ഗോൾ മടക്കാതിരുന്നതോടെ 1-0ന്റെ ലീഡ് ടീമുകൾ ഇടവേളയ്ക്ക് പിരിഞ്ഞു.

ആദ്യ പകുതിയിലെ ലീഡ് നൽകിയ ആത്മവിശ്വാസത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിലും ആക്രമിച്ച് കളിച്ചു. ഇതോടെ അധികം വൈകതെ ബ്ലാസ്റ്റേഴ്സ് ലീഡ് രണ്ടാക്കി ഉയർത്തി. ഇത്തവണയും ഗോൾ നേടിയത് പൊപ്ലാട്ട്നിച്ച് തന്നെ. 55-ാം മിനിറ്റിൽ സ്ലാവിസ നൽകിയ പാസ് പൊപ്ലാട്ട്നിച്ച് ഗോൾവലയിലെത്തിക്കുകയായിരുന്നു.

മൂന്നാം ഗോൾ മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ കാലിൽ നിന്നും. 71-ാം മിനിറ്റിലായിരുന്നു സഹലിന്റെ ഗോൾ. ജയത്തോടെ ഡൽഹി ഡൈനാമോസിനെ പിന്തള്ളി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേയ്ക്കുയർന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Indian super league isl 2018 19 kerala blasters vs chennaiyin fc football live score streaming

Next Story
ഫീൾഡർ എറിഞ്ഞ പന്ത് തലയ്ക്ക് കൊണ്ട് അമ്പയർക്ക് ഗുരുതര പരുക്ക്; വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express