കൊച്ചി : ഏറെ പുതുമകളോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലേക്ക് പ്രവേശിക്കുന്നത്. രണ്ടു പുതിയ ടീമുകളോടൊപ്പം ഒട്ടനവധി പുതിയ താരങ്ങളും ഇന്ത്യന്‍ ഗാലറികളില്‍ ആരവമുയര്‍ത്തും. ഇന്ത്യന്‍ ഫുട്ബാളിനു പുതുജീവന്‍ നല്കിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന ഫുട്ബാള്‍ മാമാങ്കത്തിനു മുന്നോടിയായി ഈ വര്‍ഷം ഐഎസ്എല്ലില്‍ മാറ്റുരക്കുന്ന ടീമുകളേയും അവരുടെ തന്ത്രങ്ങളെയും പരിചയപ്പെടുത്തുകയാണ് ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളം.
കഴിഞ്ഞ സീസണില്‍ കളിച്ച ഏറ്റവും കൂടുതല്‍ താരങ്ങളെ ഈ വര്‍ഷവും നിലനിര്‍ത്തിയ ക്ലബ്ബാണ് ചെന്നൈയിന് എഫ്സി. 23പേരുള്ള ചെന്നൈയിന് സ്ക്വാഡില്‍ എട്ട് വിദേശ താരങ്ങളാണ് ഉള്ളത്. മൂല്യത്തിന്റെ കാര്യത്തില്‍ ഐഎസ്എല്ലിലെ രണ്ടാമത്തെ വലിയ ക്ലബ്ബാണ് ചെന്നൈയിന്. 2013-14 സീസണില്‍ സെമി ഫൈനലിലെത്തുകയും 2014-15 സീസണില്‍ ഐഎസ്എല്‍ ചാമ്പ്യന്മാരാവുകയും ചെയ്തിട്ടുള്ള ചെന്നൈക്ക് കഴിഞ്ഞവര്‍ഷം ഏഴാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിദേശ താരങ്ങള്‍ക്കായി വളരെയധികം തുക ചിലവിടാന്‍ ക്ലബ് ഉടമ അഭിഷേക് ബച്ചന് തയ്യാറായി എന്നത് തിരിച്ചുവരവില്‍ കുറഞ്ഞതൊന്നും ക്ലബ്ബ് ലക്ഷ്യമിടുന്നില്ല എന്നതിന്റെ സൂചനയാണ്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ വിദേശ ഗോള്‍കീപ്പര്‍മാരെ സൈന്‍ ചെയ്യത്തില്ല എന്ന് മാത്രമല്ല, ഈ വര്‍ഷം കൂടുതല്‍ തുക ചെലവിട്ടിരിക്കുന്നത് അക്രമസ്വഭാവമുള്ള താരങ്ങളെ സ്വന്തമാക്കുന്നതിലാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണ് മുതല്‍ ക്ലബ്ബിനൊപ്പമുണ്ടായ ബെര്‍ണാഡ് മെന്‍ഡി കരിയറില്‍ നിന്നും വിരമിച്ചപ്പോള്‍, കഴിഞ്ഞ സീസണില്‍ ചെന്നൈക്ക് വേണ്ടി ഗോള്‍ വാരികൂട്ടിയ സുസ്സിയേയും ഡുഡുവിനേയും ഒഴിവാക്കിക്കൊണ്ട് കൂടുതല്‍ യുവതാരങ്ങളെ സ്വന്തമാക്കുകയായിരുന്നു ചെന്നൈയിന്.
ഇരുപത്തിമൂന്നംഗങ്ങളുള്ള ടീമിന്റെ ശരാശരി പ്രായം 27 വയസ്സാണ്. ഒരേസമയം ക്ലബ്ബിനു വേണ്ടി കളിക്കുകയും മാനേജ് ചെയ്യുകയും ചെയ്ത മാര്‍ക്കോ മറ്റെരാസിയെന്ന മുന്‍ ഇറ്റാലിയന്‍ അന്താരാഷ്ട്രതാരത്തെ ഈ സീസണില്‍ പകരം വെക്കുന്നത് ഇംഗ്ലീഷ് മധ്യനിര താരമായിരുന്ന ജോണ്‍ ചാര്‍ളസ് ഗ്രിഗോറിയാണ്.
ഏറെ അനുഭാവസ്ഥനായ കരണ്‍ജിത് സിങ്ങാവും ചെന്നൈയിന് എഫ്സിയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍. മലയാളി ഗോള്‍കീപ്പര്‍ ഷാഹിന്‍ലാലും ചെന്നൈയുടെ രണ്ടാം ഗോള്‍കീപ്പറായി ടീമിലുണ്ട് എങ്കിലും ഷാഹിനെ എത്രത്തോളം ഉപയോഗപ്പെടുത്തും എന്ന കാര്യം സംശയമാണ്.
പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ്സി പോര്‍ട്ടോ, ജര്‍മന്‍ ക്ലബ്ബുകളായ കോണ്‍, മെയിന്‍സ്, ലാ ലിഗ ക്ലബ്ബുകളായ റിയാല്‍ വല്ലാഡോലിഡ്, അലമേരിയ തുടങ്ങി ഒട്ടനവധി ക്ലബ്ബുകളില്‍ കളിച്ച അനുഭവ സമ്പത്തുള്ള എന്റിക്വി സെറെനോ എന്ന 32-കാരനും, കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനു വേണ്ടി ബൂട്ടണിഞ്ഞ മുന്‍ ചെന്നൈയിന് എഫ്സി താരവും കൂടിയായ ബ്രസീലിയന്‍ മെയില്ണ് ആല്‍വെസ്, ഇരു വിങ്ങുകളിലും ഒരുപോലെ തിളങ്ങാവുന്ന സ്പാനിഷ് താരം ഇനിഗോ കാള്ഡെറോണും ആണ് പ്രതിരോധ കോട്ട തീര്‍ക്കാന്‍ ചെന്നൈയിന് എഫ്സി സ്വന്തമാക്കിയ വിദേശതാരങ്ങള്‍.
There’s nothing they want more than to bring the back! Who will be @ChennaiyinFC‘s key player this season? #LetsFootball #CFCAnalyzed pic.twitter.com/81HBWj2miC
— Indian Super League (@IndSuperLeague) November 9, 2017
രണ്ടു സീസണുകളില്‍ ചെന്നൈയിന് എഫ്സിക്ക് വേണ്ടി ബൂട്ടണിയുകയും അവസരങ്ങള്‍ മെനയുന്നതില്‍ തന്റെ മിടുക്ക് തെളിയിക്കുകയും ചെയ്തിട്ടുള്ള സെന്റര്‍ മിഡ്ഫീല്‍ഡര്‍ റാഫേല്‍ അഗസ്റ്റോയെ നിലനിര്‍ത്തുന്നതോടൊപ്പം അറ്റാക്കിങ് സ്വഭാവമുള്ള മിഡ്ഫീല്‍ഡര്‍ റെനെ മിഹെലിക്കിനെ ടീമിലെത്തിക്കുവാനും ചെന്നൈയിന് എഫ്സിക്ക് കഴിഞ്ഞു. ആദ്യ രണ്ടു സീസണുകളില്‍ എലാനോ നല്കി പോന്നിരുന്നതിനു സമാനമായ സേവനമാണ് സ്ലോവേനിയന്‍ ദേശീയ ടീമിന് വേണ്ടിയും കളിച്ചിട്ടുള്ള ഈ ഇരുപത്തിയൊമ്പതുകാരനില് നിന്നും ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.
Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : ബെംഗളൂരു എഫ്സി അവലോകനം
ജേജെ ലാല്പെഖ്ലുവ എന്ന മികവുറ്റ ഇന്ത്യന്‍ ഫോര്വേഡിനൊപ്പം അക്രമനിരയുടെ മൂര്‍ച്ച കൂട്ടാവുന്ന താരങ്ങളെ തന്നെയാണ് ചെന്നൈയിന് സ്വന്തമാക്കിയിരിക്കുന്നത്. ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള സൈനിങ്ങുകളില്‍ ഒന്നായ ഗ്രിഗറി നെല്‍സണ്‍ ആണ് അതില്‍ ആദ്യത്തേത്. ഇരു വിങ്ങുകളിലും തിളങ്ങാവുന്ന ഈ ഇരുപത്തിയോമ്പതുകാരന് ഫോര്വേഡിനൊപ്പം കഴിഞ്ഞ സീസണില്‍ അറ്റ്ലെറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഹൈമി ഗാവിലാന് എന്ന സ്പാനിഷ് താരത്തേയും സ്വന്തമാക്കാന്‍ ഈ തെന്നിന്ത്യന്‍ ക്ലബ്ബിനു സാധിച്ചു. വിങ്ങുകളില്‍ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഈ ഈ വിദേശതാരങ്ങളാകും. നൈജീരിയക്കാരനായ ജ്യൂഡ് ന്വോറഹ് ആണ് ചെന്നൈയിന് എഫ്സിയുടെ മറ്റൊരു വിദേശ താരം. സെന്റര്‍ ഫോര്‍വേഡ് പൊസിഷനില്‍ കളിക്കുവാന്‍ ജേജെ, മുഹമ്മദ് റാഫി എന്നിവര്‍ കൂടി ഉള്ളത് കടുത്ത മത്സരമാവും സൃഷ്ടിക്കുക.
ടീം
ഗോള്‍കീപ്പേഴ്സ് : കരണ്‍ജിത് സിങ്, ഷാഹിന്‍ലാല്‍ മേലൊളി.
ഡിഫണ്ടേഴ്സ് : കീനന്‍ അല്‍മേയ്ദ, എന്റിക്വി സെറെനോ, ഫുല്‍ഗാന്‍കോ കര്‍ഡോസ, മെയില്‍സണ്‍, ധനച്ചന്ദ്ര സിങ്, ജെറി ലാല്‍റിന്‍സുവാല, ഇനിഗോ കാല്‍ഡെറോണ്‍.
മിഡ്ഫീല്‍ഡേഴ്സ് : സഞ്ജയ് ബല്‍മുച്ചു, അനിരുദ്ധ് താപ്പ, ജെര്മെന്പ്രീത് സിങ്, ബിക്രംജിത് സിങ്, ധന്പാല് ഗണേഷ്, റാഫേല്‍ അഗസ്റ്റോ, തോയി സിങ്, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, റെനെ മിഹെലിക്
ഫോര്‍വേഡ്സ് : ഹൈമി ഗാവിലാന്, ഗ്രിഗോറി നെല്‍സണ്‍, ജ്യൂഡ് ന്വോറാ, ജേജെ ലാല്‍പെഖുലുവ, മുഹമ്മദ് റാഫി
ഇംഗ്ലീഷ് തന്ത്രങ്ങളിള് മടങ്ങിവരുമോ ചെന്നൈയിന് എഫ്സി ?
2014ല്‍ ക്രാവ്ളി ടൗണ്‍ എന്ന ഇംഗ്ലീഷ് സെക്കണ്ട് ഡിവിഷന് ക്ലബ്ബിന്റെ മാനേജര്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞ ജോണ്‍ ഗ്രിഗറി മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങുന്നത്. 1990ലാണ് ഗ്രിഗറി തന്റെ മാനേജ്മെന്റ് കരിയര്‍ ആരംഭിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ പോസ്റ്റ്മൗതത്തില് ആരംഭിച്ച കരിയറിന് അധികനാള്‍ കാലാവധി ഉണ്ടായിരുന്നില്ല. ഒരുവര്‍ഷത്തിനുള്ളില്‍ പ്ലൈമൗതത്ത്വശാസ്ത്രം അര്ഗ്യിലേക്ക് കൂടുമാറിയ ഗ്രിഗറി അതേ വര്‍ഷം തന്നെ ലെയിസിസ്റ്റര് സിറ്റിയി കൊച്ച് ബ്രയാന്‍ ലിറ്റിലിന്റെ അസിസ്റ്റന്റായി ചേര്‍ന്നു. ആസ്റ്റോണ്‍ വില്ല, സ്റ്റോക്ക് സിറ്റി, വെസ്റ്റ് ബ്രോംവിച്ച്, ഹള്‍ സിറ്റി തുടങ്ങി ഒട്ടേറെ ക്ലബ്ബുകളുടെ സാരഥ്യം വഹിച്ച ബ്രയാന്‍ ലിറ്റിലിനു കീഴില്‍ ലെയിസിസ്റ്ററിലും ആസ്റ്റോണ്‍ വില്ലയിലും ഏതാനും വര്‍ഷം ചെലവിട്ടശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം ഡിവിഷന് ക്ലബ്ബായ വൈകോമ്പെ, പിന്നീട് ആസ്റ്റോണ്‍ വില്ല എന്നീ ക്ലബ്ബുകളിലായിരുന്നു ഗ്രിഗോറിയുടെ സേവനം.
ഗ്രിഗറിയുടെ മാനേജ്മെന്റ് കരിയറിലെ സുവര്ണഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ഈ കാലഘട്ടത്തില്‍ എഫ്എ കപ്പിലെ റണ്ണര്‍ അപ്പാവാനും ആസ്റ്റോണ്‍ വില്ലയ്ക് കഴിഞ്ഞു. പിന്നീട് ഡെര്‍ബി, ക്വീന്‍സ് പാര്‍ക്ക് റേഞ്ച് എന്നീ ക്ലബ്ബുകളും ഗ്രിഗറി മാനേജ് ചെയ്തു. ക്വീന്‍സ് പാര്‍ക്കിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കാപ്പെട്ട കോച്ച് പിന്നീട് തന്റെ ഭാഗ്യം പരീക്ഷിച്ചത്. ഇസ്രയേലിലാണ്. 2009ല്‍ ഇസ്രായിലില്‍ അദ്ദേഹം മാനേജ് ചെയ്ത ആദ്യ ക്ലബ്ബായ മക്കാബി അഹി നസറത്ത് ലീഗില്‍ നിന്നും റെലഗേറ്റ് ചെയ്യപ്പെട്ടു.
Read More : ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ പത്ത് വിദേശ താരങ്ങള്‍ ആരൊക്കെ ?
അടുത്ത വര്‍ഷം മക്കാബി അഹി നസറത്ത് എന്ന ക്ലബ്ബിലേക്ക് കൂറുമാറിയ ഗ്രിഗറി റെലിഗേഷന് എത്തിനില്‍ക്കെ രാജിവെച്ച് ഒഴിഞ്ഞു. പിന്നീടുള്ള വര്‍ഷം (2011) കസാക്ക് ക്ലബ്ബായ എഫ്സി കൈറാത്തിന്റെ സാരഥ്യം ഏറ്റെടുത്തുവെങ്കിലും അതും ജോണ്‍ ഗ്രിഗറിയുടെ മാനേജ്മെന്റ് കരിയറില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരദ്ധ്യായമായി മാറി. അന്നേവര്‍ഷം തന്നെ കസാബ് ക്ലബ് ഗ്രിഗറിയുമായുള്ള കരിയര്‍ അവസാനിപ്പിച്ചു.
ജോണ്‍ ഗ്രിഗറി അവസാനമായി ഒരു ക്ലബ് മാനേജ് ചെയ്യുന്നത് 2013ലാണ്. ജന്മനാടായ ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ക്രാവ്ളി ടൗണ്‍ എന്ന രണ്ടാം ഡിവിഷന് ക്ലബ്ബിന്റെ ചുമതല ഏറ്റെടുത്തുവെങ്കിലും അനാരോഗ്യംകാരണം അദ്ദേഹത്തിന് ചുമതല ഒഴിയേണ്ടി വന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങുന്ന ജോണ്‍ ഗ്രിഗറിയുടെ ലക്ഷ്യം തന്റെ ആസ്റ്റോണ്‍ വില്ല കാലഘട്ടം പുനര്‍നിര്‍മിക്കുക എന്നത് തന്നെയാവും. ഈ വാശി തന്നെയാവും ജോണ്‍ ഗ്രിഗറിയെന്ന ഇംഗ്ലീഷുകാരന് ഐഎസ്എല്ലില്‍ ഇന്ധനമാകുക.
We’ve never been short of character #280characters #PoduMachiGoalu pic.twitter.com/zrYMYhvhGB
— Chennaiyin FC (@ChennaiyinFC) November 8, 2017
വിങ്ങുകളിലൂടെ പുരോഗമിക്കുന്ന ഇംഗ്ലീഷ് ഫുട്ബാള്‍ ശൈലി തന്നെയാവും 63കാരനായ ജോണ്‍ ഗ്രിഗറിയും പിന്തുടരുക എന്നാണ് ചെന്നൈയിന് എഫ്സി സ്വന്തമാക്കിയ വിദേശ താരങ്ങളെ പരിശോധിക്കുമ്പോള്‍ മനസ്സിലാകുക. വിങ്ങര്‍മാരായ ഹൈമി ഗാവിലാന്, ഗ്രിഗറി നെല്‍സണ്‍, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ മിഹെല്‍ എന്നിവരില്‍ പന്തെത്തിച്ചുകൊണ്ടാവും ചെന്നൈയിന് എഫ്സിയുടെ അറ്റാക്കുകള്‍. വേഗത കൈമുതലായുള്ള തോയ് സിങ്ങും വിങ്ങുകളില്‍ കളിക്കാന്‍ പര്യാപ്തനാണ് എന്നതിനാല്‍ അഞ്ച് വിദേശ താരങ്ങള്‍ എന്ന പരിതി തരണം ചെയ്യാന്‍ തോയിയെ ഉപയോഗപ്പെടുത്താം. തോയിയെ വിങ്ങുകളിലും സെന്റര്‍ മിഡ്ഫീല്‍ഡിലും മാറി മാറി പരീക്ഷിക്കുമ്പോള്‍ അബിരുദ്ധ് താപ്പാ ജര്‍മന്‍പ്രീത്, ധനപാല്‍ സിങ്, ബിക്രംജിത് എന്നിവരെ സെന്റര്‍ മിഡ്ഫീല്‍ഡില്‍ മാറി മാറി ഉപയോഗിക്കാവുന്നതാണ്. റെനെ മിഹെലിക്കിനെ അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ കളിപ്പിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ കളിക്കാവുന്ന സഞ്ജു ഈ പോസീഷനില്‍ പകരക്കാരനായേക്കും. പുതിയ സൈനിങ്ങായ ജര്‍മ്മന്‍പ്രീത് മിനര്‍വ പഞ്ചാബിനു വേണ്ടി കഴിഞ്ഞ ഐ ലീഗ് സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹോള്‍ഡിങ്ങ് മിഡ്ഫീല്‍ഡറാണ്. ജേജെ ലാല്പെഖുലുവയെ സെന്റര്‍ ഫോര്‍വേഡായും ഇറക്കാം. വിശ്വസ്തനായ സ്ട്രൈക്കറെന്നതിനു പുറമേ അവസരങ്ങള്‍ ഉണ്ടാക്കുന്നതിലും ജേജെയ്ക്കുള്ള മികവ അക്രമനിരയില് നല്ലൊരു പങ്കാളിത്തം തീര്‍ക്കും.
പ്രതിരോധനിരയില്‍ അനുഭവസ്ഥരായ താരങ്ങള്‍ ഉണ്ട് എന്നത് ഏതൊരു കോച്ചിന്റെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ഇടതു പുള്‍ ബാക്കായി കഴിഞ്ഞ സീസണിലെ കണ്ടെത്തലായ ജെറി ലാല്‍റിന്‍സുവാലയെ ഉറപ്പിക്കുമ്പോള്‍ സെന്റര്‍ ബാക്കായ രണ്ടു ഇന്ത്യന്‍ താരങ്ങളെ മാറി മാറി പരീക്ഷിക്കുവാനുള്ള അവസരം ലഭിക്കും. ഫുള്‍ഗാന്‍കോ കര്ഡോസയും ധനചന്ദ്ര സിങ്ങും കഴിഞ്ഞ സീസണിലും ചെന്നൈയിന് എഫ്സിയുടെ ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുള്ള അനുഭവസ്ഥരായ താരങ്ങളാണ്. എന്റിക്വി സെറെനോ, മെയില്‍സണ്‍ എന്നീ വിദേശ സ്റ്റോപ്പര്മാരേയും ഉചിതം പോലെ മാറി മാറി പരീക്ഷിക്കാവുന്നതാണ്. അനുഭവസമ്പത്തിന്റെ കാര്യത്തില്‍ എന്റിക്വിക്കാണ് മുന്‍തൂക്കം എങ്കില്‍ മെയില്‍സണ്‍ കൂടുതല്‍ ശാരീരികക്ഷമതയുള്ള താരമാണ്. ഇംഗ്ലീഷ് ശൈലിയിലുള്ള കോച്ച് കാനറിക്കാരനെ പരിഗണിച്ചേക്കും.
ടീമില്‍ വലത് പുള്‍ ബാക്കായി കളിക്കുന്ന ഒരേയൊരു താരം ഇനിഗോ കാല്ഡറോണ് ആണ് എന്നത് സ്പാനിഷ് താരത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ പറഞ്ഞ സാധ്യത വെച്ചുകൊണ്ട് 4-2-3-1 എന്ന ഫോര്‍മേഷനാവും ഇംഗ്ലീഷ് കോച്ചിന്റെ ആദ്യ പരിഗണന. ഇനി ആന്റോണിയോ കോണ്ടെയും മറ്റും പരീക്ഷിക്കാറുള്ള മൂന്ന് സെന്റര്‍ ബാക്കുകളെ വെച്ച് കൊണ്ടുള്ള 3-4-3 ഫോര്മേഷന് പരീക്ഷിക്കുവാനും ഗ്രിഗോറിക്ക് സാധിക്കും. ധനപാല്‍ സിങ്ങും ബിക്രംജിത് സിങ്ങും ഡിഫന്‍സീവ് സ്വഭാവമുള്ള മധ്യനിരതാരങ്ങളാണ്.
Read More : കേരളാ ഫുട്ബോളിന് താങ്ങാവാന്‍ താങ്ബോയി- ബ്ലാസ്റ്റേഴ്സ് കോച്ച് സംസാരിക്കുന്നു
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook