ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ ഇത്തവണ സഞ്ജു സാംസൺ ഇടംപിടിച്ചില്ല. പകരം ഇഷാൻ കിഷൻ ടീമിന്റെ ഭാഗമായി. ഐപിഎല്ലിൽ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ സൂര്യകുമാർ യാദവും ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Also Read: ഉഗ്രൻ ബാറ്റിങ്ങുമായി ഉത്തപ്പ; വിജയ് ഹസാരെയിൽ കേരളത്തിന് വിജയത്തുടക്കം

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി, രോഹിത് ശർമ, കെ.എൽ രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, ഇഷാൻ കിഷൻ, യുസ്‌വേന്ദ്ര ചാഹൽ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, ടി നടരാജൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, നവ്ദീപ് സൈനി, ഷാർദുൽ ഠാക്കൂർ

Also Read: ലേല തുക കുറഞ്ഞുപോയി; സ്റ്റീവ് സ്മിത്ത് ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കും

കഴിഞ്ഞ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ഒരുപിടി താരങ്ങൾ ഇന്ത്യൻ ടീമിന്റെ ഭാഗമായി. മുംബൈ ഇന്ത്യൻസിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത സൂര്യകുമാർ യാദവും കൊൽക്കത്തയ്ക്കായി സ്‌പിന്നിൽ അത്ഭുതം സൃഷ്ടിച്ച വരുൺ ചക്രവർത്തിയും രാജസ്ഥാന്റെ കംപ്ലീറ്റ് ഓൾറൗണ്ടറായി തിളങ്ങിയ രാഹുൽ തെവാട്ടിയായുമാണ് ടീമിലെ പുതുമുഖങ്ങൾ. ടി നടരാജനും കളിക്കും. ഓസ്ട്രേലിയൻ പര്യടനത്തിൽ താരം മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook