അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. 34 അംഗ സാധ്യത ടീമിനെയാണ് ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മലയാളി താരങ്ങൾ സാധ്യത ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രതിരോധത്തിലെ സീനിയർ താരം അനസ് എടത്തൊടിക, അണ്ടർ 23 താരം ആഷിഖ് കരുണിയനും സീനിയർ ടീമിൽ സ്ഥാനം നിലനിർത്തി. ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പ്രകടനത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദും സാധ്യത ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ഗോൾ കീപ്പർമാർ: ഒന്നാം നമ്പർ ഗോൾ കീപ്പർ അമരീന്ദർ സിങ് സന്ധുവിന് പുറമെ വിശാൽ കൈത്ത്, അമരീന്ദർ സിങ്, അരിന്ദാം ഭട്ടാചാര്യ എന്നിവരും സാധ്യത ടീമിലുണ്ട്.

പ്രതിരോധ നിര: പ്രീതം കൊട്ടാൾ, നിഷു കുമാർ, ലാൽരുഅത്താര, സന്ദേശ് ജിങ്കൻ, അനസ് എടത്തൊടിക, സലാം രഞ്ജൻ സിങ്, സർത്ഥാക്, സുഭാഷിഷ് ബോസ്, ജെറി, നാരായൻ ദാസ്

മധ്യനിര: ഉദാന്ത സിങ്, നിഖിൽ പൂജാരി, ജാക്കി സിങ്, പ്രോണായ് ഹൽദാർ, അനിരുദ്ധ് ഥാപ, വിനീത് രാജ്, റൗളിൻ ബോർഗസ്, സഹൽ അബ്ദുൾ സമദ്, ജർമ്മൻ പി സിങ്, കോമാൾ തട്ടാൽ, ബികാശ് ജൈറു, അഷിഖ് കരുണിയൻ, ഹാളിചരൻ നർസാരി, ലാല്ലിൻസുവല ചാങ്തെ.

മുന്നേറ്റ നിര: സുനിൽ ഛേത്രി, ജെജെ, ബൽവന്ദ് സിങ്, മൻവീർ സിങ്, സുമീത് പസ്സി, ഫറൂഖ് ചൗദരി

ഇതിൽ നിന്നുമാകും അന്തിമ ടീമിനെ പ്രഖ്യാപിക്കുക. അനസും ആഷിഖും അന്തിമ ടീമിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സഹലും ഈ പട്ടികയിൽ ഇടം കണ്ടെത്തിയാാൽ ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ ഉണ്ടാകും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അഞ്ചാം പതിപ്പിൽ ടീമെന്ന നിലയിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അഞ്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് സഹലിന് ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്.

ജനുവരിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായി മികച്ച തയ്യാറെടുപ്പാണ് ഇന്ത്യൻ ഫുട്ബോൾ ടീം നടത്തുന്നത്. രണ്ട് രാജ്യന്തര സൗഹൃദ മത്സരത്തിന് കൂടി ഒരുങ്ങുകയാണ് ഇന്ത്യ. ഡിസംബർ 27ന് ഒമാനെതിരെ കളിക്കുന്ന മത്സരത്തിന് പുറമെ ഡിസംബർ 30ന് സിറിയക്കെതിരെയും ഇന്ത്യ ബൂട്ടണിയും.

ജനുവരി 5 മുതലാണ് യുഎഇയിൽ ഏഷ്യൻ കപ്പ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ഗ്രൂപ്പ് എ യിലാണ് ഇന്ത്യ. ബഹ്റൈൻ, തായ്‍ലൻഡ്, യുഎഇ എന്നീ ടീമുകളുമായിട്ടാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്ക് പോരാട്ടം. 24 രാജ്യങ്ങളാണ് ഏഷ്യൻ കപ്പിൽ മാറ്റുരയ്ക്കുന്നത്. 2018 റഷ്യൻ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങളിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook