ഐപിഎൽ താരലേലത്തിൽ താരമായി റാഷിദ് ഖാൻ. 9 കോടിക്കാണ് 19 കാരനായ അഫ്ഗാനിസ്ഥാൻ ലെഗ് സ്പിന്നറായ റാഷിദ് ഖാനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. 2 കോടിയായിരുന്നു റാഷിദിന്റെ അടിസ്ഥാന വില. റാഷിദിനെ സ്വന്തമാക്കാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഡൽഹി ഡെയർഡെവിൾസും മൽസരരംഗത്തുണ്ടായിരുന്നു ഒടുവിൽ ഹൈദരാബാദ് 9 കോടി വിളിച്ചതോടെ രണ്ടു ടീമുകളും പിൻവാങ്ങി.

കഴിഞ്ഞ വർഷം 4 കോടിക്കാണ് ഹൈദരാബാദ് റാഷിനെ സ്വന്തമാക്കിയത്. കഴിഞ്ഞ ഐപിഎൽ സീസണിൽ 14 മാച്ചുകളിൽനിന്നായി 17 വിക്കറ്റുകളാണ് റാഷിദ് ഖാൻ പിഴുതത്.

താരലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റ ഇന്ത്യൻ താരങ്ങൾ മനീഷ് പാണ്ഡ്യയും കെ.എൽ.രാഹുലും ആയിരുന്നു. മനീഷിനെ 11 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദും രാഹുലിനെ 11 കോടിക്ക് കിങ്സ് ഇലവൻ പഞ്ചാബുമാണ് വാങ്ങിയത്. മലയാളി താരം സഞ്ജു സാംസണിനെ 8 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. അതേസമയം, ഐപിഎല്ലിലെ വില കൂടിയ താരം ബെൻ സ്റ്റോക്സ് ആണ്. രാജസ്ഥാൻ റോയൽസ് 12.50 കോടിക്കാണ് സ്റ്റോക്സിനെ സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ