ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ പത്താം സീസണിന് മുന്നോടിയായുള്ള താലലേലം അൽപ്പസമയത്തിനകം ആരംഭിക്കും. ഇന്ത്യൻ താരങ്ങളും , വിദേശ താരങ്ങളുമടക്കം 351 താരങ്ങളാണ് ഇത്തവണ ലേലത്തിൽ പങ്കെടുക്കുന്നത്. ഇതിൽ നിന്നും 76 താരങ്ങളെയായിരിക്കും ടീമുകൾ ലേലത്തിൽ സ്വന്തമാക്കുക. 2 കോടി രൂപ അടിസ്ഥാന വിലയുള്ള ബെൻസ്റ്റോക്ക്സും, ക്രിസ് വോക്ക്സും ഇശാന്ത് ശർമ്മയുമാണ് ലേലത്തിലെ ഗ്ലാമർ താരങ്ങൾ. എട്ടു ടീമുകൾക്കുമായി 148 കോടി രൂപയാണ് ചെലവഴിക്കാനാകുക. 23.35 കോടി രൂപ കൈവശമുള്ള കിങ്സ് ഇലവൻ പഞ്ചാബ് കൂടുതൽ താരങ്ങളെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാവിലെ 9 മണിക്കാണ് താരലേലം ആരംഭിക്കുന്നത്.തൽസമയ വാർത്തകൾക്കായി കാത്തിരിക്കുക
8.15 am – ഐപിഎൽ 2017 താരലേലത്തിലേക്ക് സ്വാഗതം. 350 താരങ്ങളാണ് ഇത്തവണ ലേലത്തിൽ പങ്കെടുക്കുന്നത്. തങ്ങൾക്ക് ആവശ്യമായ താരങ്ങളെ സ്വന്തമാക്കാനുള്ള തന്ത്രങ്ങളുമായി ടീമുകൾ തയാറായി കഴിഞ്ഞു. 76 താരങ്ങളായിരിക്കും ലേലത്തിൽ വിറ്റുപോവുക