ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര നേട്ടത്തിന് ശേഷം വലിയ ആഹ്ലാദത്തിലാണ് ഇന്ത്യൻ താരങ്ങളും ആരാധകരും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അന്ത്യം കുറിക്കുമ്പോൾ എങ്ങനെ സന്തോഷിക്കാതിരിക്കും എന്ന ചോദ്യമാണ് അതിന് പിന്നിൽ. കിരീടം ഏറ്റുവാങ്ങിയതിന് പിന്നാലെ മൈതാനത്ത് തന്നെ ഇന്ത്യൻ താരങ്ങൾ നൃത്തം ചെയ്തിരുന്നു.

തിരിച്ച് ഹോട്ടലിൽ എത്തിയിട്ടും താരങ്ങളുടെ ആഘോഷത്തിന് ഒരു കുറവുമില്ല. ഹോട്ടലിൽ താരങ്ങളെ കാത്തിരുന്നത് ഗംഭീര സ്വീകരണമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടായ്മയായ ഭാരത് ആർമി താരങ്ങളെ സ്വീകരിക്കാൻ പാട്ടും നൃത്തവുമായി തയ്യാറായിരുന്നു. ഇതിനിടയിലേക്കാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക് ഒപ്പം താരങ്ങൾ കടന്നുവന്നത്.

Also Read: ഇതാണ് എന്റെ മികച്ച നേട്ടം; ഓസ്ട്രേലിയൻ പരമ്പര നേട്ടത്തെക്കുറിച്ച് കോഹ്‍ലി

താളം പിടിച്ച് തന്നെയായിരുന്നു ഇന്ത്യൻ താരങ്ങളുടെ കടന്നു വരവ്. ഭാരത് ആർമിയുടെ പാട്ടിന് മുന്നിൽ അധികം നേരം പിടിച്ച് നിൽക്കാനാകാതെ ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ സ്റ്റെപ്പുകൾ, പിന്നാലെ കോഹ്‍ലിയും കൂടിയതോടെ ആവേശം കൊടുമുടിയിൽ, ഒപ്പം ഇന്ത്യൻ താരങ്ങൾ കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത്, ഇശാന്ത് ശര്‍മ്മ എന്നിവരും.

Also Read: ക്രിക്കറ്റ് ചരിത്രം തിരുത്തിയെഴുതി കോഹ്‍ലിപ്പട; ഓസീസ് മണ്ണിലെ ആദ്യ പരമ്പര നേട്ടം

ഇന്ത്യയും ഓസീസും തമ്മിലുളള നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ അഞ്ചാം ദിനം പൂർണ്ണമായും മഴ കൊണ്ടുപോയി. ഉച്ചവരെയുളള കളി തടസപ്പെട്ടതോടെ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയിൽ പിരിയാൻ തീരുമാനിച്ചു. ഇതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ അസ്തമിച്ചെങ്കിലും ആദ്യ മൂന്ന് ടെസ്റ്റിൽ 2-1 ന് മുന്നിൽ നിന്നത് നേട്ടമായി.

Also Read: ചരിത്ര നേട്ടത്തിന് ഇന്ത്യ മുന്നിൽ നിർത്തിയത് പൂജാര എന്ന വൻമതിലിനെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook