ഇരു ടീമുകളായി ഏറ്റുമുട്ടന്നതിനിടയിലും യഥാര്‍ഥ കായിക താരങ്ങള്‍ എതിര്‍ താരങ്ങളെ കൂടി പരിഗണിക്കും. എതിര്‍ ടീമിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നാല്‍ അവന്‍ എതിരാളിയല്ലേ എന്ന മനോഭാവമല്ല നല്ല കായികതാരം കാണിക്കുക. മറിച്ച് അവര്‍ക്കുവേണ്ടി എന്ത് ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും. അത്തരം അനുഭവങ്ങള്‍ നിരവധി തവണ കണ്ടിട്ടുള്ളതാണ് ക്രിക്കറ്റില്‍. ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടയിലും അങ്ങനെയൊരു സംഭവമുണ്ടായി. ക്രിക്കറ്റ് ലോകം ഒന്നടങ്കം ഇതുകണ്ട് കയ്യടിച്ചു.
രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനമായ ഇന്ന് ബംഗ്ലാദേശ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. ബംഗ്ലാദേശ് 73 ന് ആറ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ബോള്‍ ചെയ്തിരുന്നത് ഇന്ത്യയുടെ മുഹമ്മദ് ഷമിയാണ്. ഷമി എറിഞ്ഞ പന്ത് ബംഗ്ലാദേശ് താരം മുഹമ്മദ് നയീം ഹസന്റെ ഹെല്‍മറ്റില്‍ കൊണ്ടു. ഉടനടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പിച്ചിന്റെ മധ്യത്തിലേക്ക് ഓടിയെത്തി. ബംഗ്ലാദേശ് താരം നയീം ഹസനെ പരിശോധിക്കാന്‍ ആദ്യം ഓടിയെത്തിയ ഫിസിയോ ഇന്ത്യയുടെ നിതിന്‍ പട്ടേലാണ്. വിരാട് കോഹ്‌ലി ഇന്ത്യൻ ഫിസിയോയെ വിളിക്കുന്നത് വീഡിയോയിൽ കാണാം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ‘സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ്’ എന്ന അടിക്കുറിപ്പോടെ ബിസിസിഐയാണ് ഈ വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്.
In the end, it’s all about the #SpiritOfCricket.#TeamIndia physio, Mr. Nitin Patel attends to Nayeem after he gets hit on the helmet.#PinkBallTest pic.twitter.com/pFXsUfXAUY
— BCCI (@BCCI) November 22, 2019
അതേസമയം, കൊൽക്കത്തയിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് മത്സരത്തിൽ ഇന്ത്യ ലീഡ് സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ ദിനം തന്നെ 68 റൺസിന്റെ ലീഡാണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിലാണ്. 59 റൺസുമായി വിരാട് കോഹ്‌ലിയും 23 റൺസ് നേടിയ അജിൻക്യ രഹാനെയുമാണ് ക്രീസിൽ.
ചരിത്ര ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിനെ ആദ്യ ഇന്നിങ്സിൽ 106 റൺസിന് പുറത്താക്കിയാണ് മറുപടി ബാറ്റിങ് ആരംഭിച്ചത്. ആതിഥേയരുടെ തുടക്കവും തകർച്ചയോടെയായിരുന്നെങ്കിലും ക്രീസിൽ നിലയുറപ്പിച്ച നായകൻ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും ലക്ഷ്യം മറികടന്ന് ഇന്ത്യയെ ലീഡിലേക്ക് നയിച്ചു. 14 റൺസെടുത്ത മായങ്കിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ട രോഹിത് 21 റൺസിന് പുറത്തായി.
Read Also: ഇങ്ങനെയും ചില കള്ളന്‍മാര്‍; പ്രാര്‍ത്ഥിച്ച ശേഷം വിഗ്രഹത്തിന്റെ കിരീടം അടിച്ചുമാറ്റി, വീഡിയോ
ലീഡിലേക്ക് എത്തിയ ശേഷമാണ് പൂജാര കൂടാരം കയറിയത്. എട്ട് ബൗണ്ടറികളടക്കം 55 റൺസെടുത്ത പൂജാരയെ എബദത്ത് ഹൊസൈൻ ശദ്മാൻ ഇസ്ലാമിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. എബദത്ത് തന്നെയാണ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. അൽ അമിനാണ് മായങ്കിന്റെ വിക്കറ്റ്.
കൊൽക്കത്തയിൽ തിരിച്ചുവരവിനൊരുങ്ങിയ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് 106 ൽ അവസാനിക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയാണ് ബോളർമാരിൽ തിളങ്ങിയത്. മൂന്നു വിക്കറ്റുമായി ഉമേഷ് യാദവും രണ്ടുവിക്കറ്റുമായി മുഹമ്മദ് ഷമിയും ഇന്ത്യൻ ടീമിന്റെ നെടുംതൂണായി.