ഇന്ത്യന്‍ ടീം പരിശീലകരായി ഇന്ത്യക്കാര്‍ വരണം: ഐ.എം.വിജയന്‍

ജോബി ജസ്റ്റിനെ പോലെയുള്ള താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

indian national team, indian football team, football match, asian cup 2019, im vijayan, football player, indian coach, blue tigers, india vs uae, afc asian cup 2019, football match

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകരായി ഇന്ത്യക്കാര്‍ തന്നെ വരണമെന്ന് ഇതിഹാസ താരം ഐ.എം.വിജയന്‍. ഏഷ്യന്‍ കപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിജയന്റെ പ്രതികരണം.

”സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് കീഴില്‍ ഇന്ത്യ നന്നായി കളിച്ചിരുന്നു. കഴിഞ്ഞത് കഴിഞ്ഞു. ഇന്ത്യയില്‍ ഒരുപാട് നല്ല പരിശീലകരുണ്ട്. അവര്‍ക്ക് അവസരം നല്‍കണമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യന്‍ കോച്ചിന് കീഴില്‍ കളിച്ചപ്പോഴാണ് നമ്മള്‍ 94-ാം റാങ്കിലെത്തിയത്. സയ്യിദ് നൈമുദ്ദീനും സുഖ് വിന്ദര്‍ സിങ്ങിനും കീഴിലും ഇന്ത്യ നന്നായി കളിച്ചിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്ക് ഇന്ത്യക്കാരായ പരിശീലകർക്ക് അവസരം നല്‍കണമെന്നാണ് എന്റെ അഭിപ്രായം,” കേന്ദ്ര സര്‍ക്കാരിന്റെ ഫുട്‌ബോള്‍ നിരീക്ഷകന്മാരില്‍ ഒരാള്‍ കൂടിയായ വിജയന്‍ പറയുന്നു.

ഏഷ്യന്‍ കപ്പിലെ പരാജയത്തിന് കാരണം എന്താണെന്ന് തനിക്ക് വ്യക്തമായിട്ടില്ലെന്നും എന്നാല്‍ അനസിന്റെ പരുക്കും രണ്ടാം പകുതിയില്‍ ആഷിഖിനെ പിന്‍വലിച്ചതും തിരിച്ചടിയായെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ സമനിലക്ക് വേണ്ടിയാണ് കളിച്ചതെന്നും വിജയന്‍ അഭിപ്രായപ്പെട്ടു. ആഷിഖിനെ പിന്‍വലിക്കേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ കോച്ചിന് കീഴിലും ഇന്ത്യ നന്നായി കളിക്കുമെന്ന് വിജയന്‍ പ്രതീക്ഷിക്കുന്നു. കൂടാതെ ഐ ലീഗിലെ താരമായ ജോബി ജസ്റ്റിനെ പോലെയുള്ള താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Indian national team im vijayan asks for an indian coach for blue tigers team

Next Story
നന്ദി, ‘വാട്ട് മോര്‍’; കേരളത്തിന്റെ സ്വപ്‌നത്തിന് ചിറക് നല്‍കിയതിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com