ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾകീപ്പർ എന്ന ഖ്യാതിയുള്ള സുബ്രതോ പാൽ നിരോധിത മരുന്ന് ഉപയോഗിച്ചതിന് പിടികൂടി. ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയാണ് (നാഡ) മുന്‍ ഇന്ത്യന്‍ നായകനായ സുബ്രതോ പാൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിന് മുംബൈയില്‍ നടന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ചായിരുന്നു പരിശോധന നടന്നത്.

സുബ്രത പാല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട കാര്യം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. സുബ്രതോ പാലിന് എതിരായ നടപടി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കുശാൽ ദാസ് മാധ്യമങ്ങളോട് പറഞ്ഞു. വിലക്ക് ഉൾപ്പടെയുള്ള കടുത്ത നടപടികളായിരിക്കും സുബ്രതോ പാൽ നേരിടേണ്ടി വരിക. ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും ഐ ലീഗില്‍ ഡി.എസ്.കെ.ശിവാജിയന്‍സിന്റെയും താരമാണ് സുബ്രതോ പാല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ