ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി വിവാഹിതനാകുന്നു. ഡിസംബർ 4ന് കൊൽക്കത്തയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ദീർഘ നാളായി പ്രണയത്തിലായിരുന്ന സോനം ഭട്ടാചാര്യ ആണ് വധു. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മോഹൻ ബഗാൻ ഇതിഹാസവുമായ സുബ്രതാ ഭട്ടാചാര്യയുടെ മകളാണ് സോനം.

ഐഎസ്എൽ മത്സരങ്ങളുടെ തിരക്കിനിടെയാണ് സുനിൽ ഛേത്രിയുടെ വിവാഹം നടക്കുന്നത്. ഡിസംബർ 24ന് ബെംഗളൂരുവിൽ വച്ച് വിവാഹ സൽക്കാരവും നടക്കും. രാഷ്ടീയ, സാംസ്കാരിക, കായിക രംഗത്തെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുക്കും. ബെംഗളൂരുവിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലാകും റിസപ്ഷൻ നടക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ