scorecardresearch
Latest News

കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

ബാഡ്മിന്റൺ താരമായ റെസ ഫർഹത്താണ് വധു

Sahal Abdul Samad, Sahal Abdul Samad latest
Sahal Abdul Samad

ഇന്ത്യൻ ഫുട്‍ബോൾ താരവും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായ സഹൽ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്റൺ താരമായ റെസ ഫർഹത്താണ് വധു. ഇന്നലെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സഹൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സും ഇരുവർക്കും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആശംസകൾ നേർന്ന് ചിത്രം പങ്കുവച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിലെയും ഇന്ത്യൻ ടീമിലെയും താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധിപേരാണ് പ്രിയതാരത്തിന് ആശംസകൾ നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ അല്‍ഐനിലാണ് ജനിച്ചത്. എട്ടാമത്തെ വയസിൽ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഫുട്ബാള്‍ പരിശീലനം ആരംഭിച്ച സഹൽ പിന്നീട് കേരളത്തിൽ എത്തിയ ശേഷം കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തിയാണ് ശ്രദ്ധപിടിച്ചുപറ്റിയത്.

തുടർന്ന് അണ്ടര്‍ 21 കേരള ടീമിലെത്തിയ സഹല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിലും ഇടം നേടി. ആഭ്യന്തര മത്സരങ്ങളിൽ എല്ലാം മികവ് പുലർത്തിയ സഹലിനെ പിന്നീട് ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ ഐഎസ്എലിൽ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു സഹൽ. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെ നടന്ന എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്കായി വിജയ ഗോൾ കുറിച്ചതും സഹലാണ്. ‍

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Indian football star kerala blasters player sahal abdul samad gets engaged