scorecardresearch

ഐഎസ്എല്‍ ക്ലബ്ബുകളെ, ദേശിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിനെ നിങ്ങള്‍ കേള്‍ക്കു

ടീമിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും അപേക്ഷയുമായി നടക്കേണ്ട അവസ്ഥയാണ് മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിനിപ്പോള്‍

ടീമിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും അപേക്ഷയുമായി നടക്കേണ്ട അവസ്ഥയാണ് മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിനിപ്പോള്‍

author-image
Sports Desk
New Update
Igor Stimac | Indian Football

Photo: Facebook/ Indian Football Team

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായ ചുമതലയേല്‍ക്കുമ്പോള്‍ ഇഗോര്‍ സ്റ്റിമാക് ഒരിക്കലും വിചാരിച്ചു കാണില്ല അടിസ്ഥാന കാര്യങ്ങള്‍ക്ക് വേണ്ടി താന്‍ അഭ്യര്‍ത്ഥനകള്‍ നടത്തേണ്ടി വരുമെന്ന്.

Advertisment

മികച്ച ടീമുകള്‍ക്കെതിരെ മത്സരിക്കാന്‍ പോലും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനോട് കെഞ്ചേണ്ടി വന്നു സ്റ്റിമാക്കിന്.

ഏഷ്യന്‍ ഗെയിംസിലെ പങ്കാളിത്തം നഷ്ടപ്പെടാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാതില്‍ വരെ എത്തേണ്ടി വന്നു. ഒടുവില്‍ അനുമതി ലഭിച്ചതോടെ വീണ്ടുമൊരു തുറന്ന കത്തുമായി സ്റ്റിമാക് എത്തിയിരിക്കുകയാണ്. ഇത്തവണ കത്ത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബുകള്‍ക്കായിരുന്നു.

ദേശീയ ടീമിലേക്ക് താരങ്ങളെ വിട്ടു തരണമെന്നായിരുന്നു പരിശീലകന്റെ അപേക്ഷ. എന്തുകൊണ്ടായിരിക്കണം സ്റ്റിമാക് ഇത്തരമൊരു അപേക്ഷ നടത്തേണ്ടി വന്നത്.

Advertisment

ഇന്ത്യന്‍ ദേശിയ ടീമില്‍ കളിക്കുന്ന താരങ്ങളെല്ലാം വിവിധ ക്ലബ്ബുകളുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. ഈ ആഴ്ച ആരംഭിക്കാനിരിക്കുന്ന ഡ്യൂറന്‍ഡ് കപ്പോടെ 2023-24 സീസണിന് തുടക്കമാകും. അടുത്ത ഏപ്രില്‍ - മേയ് വരെയായിരിക്കും സീസണ്‍.

ഫുട്ബോളില്‍ ദേശിയ ടീമില്‍ കളിച്ചതുകൊണ്ട് താരങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നില്ല. എന്നാല്‍ ക്ലബ്ബില്‍ കളിച്ചാല്‍ ഒരു ദേശിയ താരത്തിന് കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും സീസണില്‍ സ്വന്തമാക്കാനാകും.

അതുകൊണ്ട് തന്നെ നല്‍കുന്ന പണം മുതലെടുക്കാനുള്ള എല്ലാ ശ്രമങ്ങള്‍ ക്ലബ്ബുകള്‍ നടത്തും. സീസണ്‍ ആരംഭിച്ച് കഴിഞ്ഞാല്‍ ഒരു താരത്തിന്റെ എല്ലാ കാര്യങ്ങളും തന്നെ നിശ്ചയിക്കുന്നത് ക്ലബ്ബാണ്. അല്ലെങ്കില്‍ ക്ലബ്ബിന്റെ അനുമതിയോടെയാകും.

ഇത് ഇന്ത്യയുടേയൊ ഫുട്ബോളിന്റേയൊ മാത്രം പ്രത്യേകതയല്ല. ഇത്തരത്തില്‍ തന്നെയാണ് പ്രൊഫഷണല്‍ കായിക മേഖല മുന്നോട്ട് പോകുന്നത്.

മാറിമറിഞ്ഞ ഫുട്ബോള്‍ കലണ്ടര്‍

സെപ്തംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ ടീം ഒരു അന്താരാഷ്ട്ര മത്സരമെങ്കിലും കളിക്കേണ്ടി വരും. ഇത് ഇന്ത്യന്‍ ഫുട്ബോളില്‍ വളരെ വിരളമായി സംഭവിക്കുന്നതാണ്.

തായിലന്‍ഡിലാണ് തുടക്കം, കിങ്സ് കപ്പില്‍ ഇന്ത്യ ഭാഗമാകും. ഈ സമയം തന്നെ അണ്ടര്‍ 23 ടീം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാളിഫയറില്‍ പങ്കെടുക്കും. ചൈനയില്‍ വച്ചാണ് മത്സരങ്ങള്‍. വൈകാതെ തന്നെയാണ് ഏഷ്യന്‍ ഗെയിംസും. അണ്ടര്‍ 23 ടീമിനൊപ്പം മൂന്ന് സീനിയര്‍ താരങ്ങളും എത്തുന്നതോടെ ടീം സമ്പൂര്‍ണമാകും.

ഒക്ടോബറില്‍ മെര്‍ഡെക്ക കപ്പിനായി ഇന്ത്യ മലേഷ്യക്ക് തിരിക്കും. പിന്നാലെയുള്ള മാസത്തിലാണ് 2026 ലോകകപ്പ് ക്വാളിഫയറും ഏഷ്യന്‍ കപ്പും. ഡിസംബര്‍ അവസാനത്തോടെ ഇന്ത്യക്ക് സൗഹൃദ മത്സരങ്ങളും ഉണ്ടാകും.

ഇതില്‍ കിങ്സ് കപ്പ്, മെര്‍ഡെക്ക കപ്പ്, അണ്ടര്‍ 23 ക്വാളിഫയര്‍, ഏഷ്യന്‍ കപ്പ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ എന്നിവയ്ക്ക് നിര്‍ബന്ധമായും താരങ്ങളെ വിട്ടു നല്‍കാന്‍ ക്ലബ്ബുകള്‍ തയാറാകണം.

എന്നാല്‍ ഏഷ്യന്‍ ഗെയിംസ് ഇതില്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍ തന്നെ താരങ്ങളെ വിട്ടുനല്‍കാന്‍ ക്ലബ്ബുകള്‍ക്കും മടിയുണ്ട്. സുനില്‍ ഛേത്രി, ഗുര്‍പ്രീത് സിങ് സന്ദു എന്നിവരെ വിട്ടുനല്‍കാന്‍ ബെംഗളൂരു എഫ് സി തയാറായില്ലെങ്കില്‍ നിയമപരമായി തെറ്റൊന്നുമില്ല.

എന്നാല്‍ സ്റ്റിമാക്കിന് മത്സരത്തിന് മൂന്ന് ദിവസം മുന്‍പ് മാത്രം താരങ്ങളെ ലഭിച്ചാല്‍ പോര. കുറച്ചധിക നാളത്തേക്ക് താരങ്ങളെ വിട്ടുനല്‍കണമെന്നാണ് ആവശ്യം. താരങ്ങളെ പൂര്‍ണമായി സജ്ജമാക്കുന്നതിനായാണിത്.

സ്റ്റിമാക്കിന് പിന്തുണയുമായി ഛേത്രിയും സന്ദുവും രംഗത്തുണ്ട്. 2023-ല്‍ ഇന്ത്യന്‍ ടീം ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. തടസമില്ലാതെയും മുറിയാതെയും ക്യാമ്പുകള്‍ നടന്നതിനാലാണിതെന്നാണ് താരങ്ങളും പറയുന്നത്. ഈ വിജയങ്ങള്‍ ഇന്ത്യന്‍ ടീമിലുള്ള ആരാധകരുടെ പ്രതീക്ഷ ഉയരുന്നതിനും കാരണമായിട്ടുണ്ട്.

Indian Football

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: