ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ വന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും പാകിസ്ഥാന്‍ താരം ഷൊയബ് മാലിക് തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മാലിക്കിനെ കളിക്കിടെ ‘മാലിക്ക് പുയ്യാപ്പിളേ’ എന്ന് വിളിക്കുന്നതും മാലിക്ക് തിരിഞ്ഞ് നോക്കുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പുതിയ വീഡിയോയും വൈറലാവുകയാണ്.

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം ചെയ്ത മാലിക്കിനെ നിറഞ്ഞ സ്‌നേഹത്തോടെയാണ് ഇന്ത്യന്‍ ആരാധകര്‍ വരവേറ്റത്. ഇത്തവണ മാലിക്കിനെ അളിയനാക്കിയാണ് ഇന്ത്യന്‍ ആരാധകര്‍ സ്‌നേഹം പ്രകടപ്പിച്ചത്. പുയ്യാപ്പിളയെന്ന മലയാളികള്‍ വിളിച്ചപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്നുമുള്ള ആരാധകര്‍ താരത്തെ അളിയനാക്കിയിരിക്കുകയാണ്.

ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മാലിക്കിനെ ഇന്ത്യന്‍ ആരാധകര്‍ ‘ജിജൂ’ (സഹോദരിയുടെ ഭര്‍ത്താവ്) എന്ന് വിളിച്ചാണ് സ്വീകരിച്ചത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഗ്യാലറിയില്‍ ഇരുന്ന് ആരാധകര്‍ സ്‌നേഹത്തോടെ ജിജൂ എന്ന് വിളിച്ചപ്പോള്‍ മാലിക് ചിരിച്ച് ആരാധകര്‍ക്ക് നേരെ കൈവീശിയാണ് തന്റെ സ്‌നേഹം പ്രകടപ്പിച്ചത്.

കളിക്കളത്തിലും മാലിക്ക് പുയ്യാപ്പിള തന്നെയായിരുന്നു താരം. ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ മാലിക്കാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യ-പാക് പോരാട്ടങ്ങളുടെ ഓര്‍മ്മകളിലേക്ക് കൊണ്ടു പോകുന്നതായിരുന്നു മാലിക്കിന്റെ ഇന്നിങ്‌സ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ