കൊല്‍ക്കത്ത: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനു 46 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. ഇതോടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0 ത്തിന് ഇന്ത്യ തൂത്തുവാരി.
This is #TeamIndia‘s 7 straight Test win in a row, which is our longest streak #PinkBallTest @Paytm pic.twitter.com/Lt2168Qidn
— BCCI (@BCCI) November 24, 2019
ഇന്ത്യ ഉയർത്തിയ 241 റൺസ് ലീഡ് പിന്തുടർന്ന ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് 195 ൽ അവസാനിച്ചു. 74 റൺസുമായി മുഷ്‌ഫിഖർ റഹിം ചെറുത്ത് നിൽപ്പിനു ശ്രമിച്ചെങ്കിലും ഇന്ത്യൻ ബോളർമാർ ബംഗ്ലാ വീര്യത്തെ തച്ചുടച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി ഉമേഷ് യാദവ് അഞ്ച് വിക്കറ്റുകൾ നേടി. ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമ രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റുകൾ സ്വന്തമാക്കി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറിന് 152 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മൂന്നാം ദിനമായ ഇന്ന് 43 റൺസ് കൂടി ചേർക്കാനേ ബംഗ്ലാദേശിന് സാധിച്ചുള്ളൂ. ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ തന്നെ ഇന്ത്യയ്‌ക്ക് വിജയിക്കാൻ സാധിച്ചതും ഇരട്ടി മധുരമാണ്.
Also Read: തുടർച്ചയായ നാലാം ഇന്നിങ്സ് ജയം; റെക്കോർഡുകൾ പഴങ്കഥയാക്കി ഇന്ത്യയുടെ അപരാജിത കുതിപ്പ്
നേരത്തെ 241 റൺസിന്റെ ലീഡാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ നേടിയത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 347 റൺസെന്ന നിൽക്കെ ഇന്ത്യൻ നായകൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.
Read Also: പിങ്ക് ബോള്‍ ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ രാഹുല്‍ ദ്രാവിഡ് !
മൂന്ന് വിക്കറ്റിന് 174 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ അതിവേഗം തന്നെ സ്കോറിങ്ങിൽ താളം കണ്ടെത്തി. 69 പന്തിൽ 51 റൺസെടുത്ത രഹാനെയുടെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. തയ്ജുൽ ഇസ്‌ലാമാണ് താരത്തെ പുറത്താക്കിയത്. രഹാനെ പുറത്തായതിന് പിന്നാലെ തകർപ്പൻ അടികൾക്ക് ക്രീസിലെത്തിയ ജഡേജയ്ക്ക് കാര്യമായി തിളങ്ങാൻ സാധിച്ചില്ല. 12 റൺസുമായി ജഡേജയും കളം വിട്ടു.
Read Also: മഹാരാജാസിൽ കൂട്ടുകാരിയുടെ ബ്രൈഡൽ ഷവർ ആഘോഷിച്ച് വിദ്യാർഥികൾ
എന്നാൽ ക്രീസിൽ നിലയുറപ്പിച്ച നായകൻ വിരാട് കോഹ്‌ലി തകർത്തടിച്ച് സെഞ്ചുറിയും തികച്ചു. ടെസ്റ്റിലെ തന്റെ 27-ാം സെഞ്ചുറി തികച്ച താരം ഡേ-നൈറ്റ് മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാവുകയും ചെയ്തു. 194 പന്തിൽ 18 ബൗണ്ടറികളടക്കം 136 റൺസാണ് കോഹ്‌ലി നേടിയത്. കോഹ്‌ലി പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ വാലറ്റം കൊഴിഞ്ഞുവീണു.
ആദ്യ ഇന്നിങ്‌സിൽ ബംഗ്ലാദേശ് നേടിയത് വെറും 106 റൺസ് മാത്രമാണ്. ടോസ് ലഭിച്ച ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.