scorecardresearch

'നന്നാവൂ ഇല്ലെങ്കില്‍ നന്നാക്കും'; വ്യോമസേനയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങളും

ഇന്ന് പുലര്‍ച്ചയോടെയാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായതെന്നും ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും ഇന്ത്യ

ഇന്ന് പുലര്‍ച്ചയോടെയാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായതെന്നും ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും ഇന്ത്യ

author-image
Sports Desk
New Update
'നന്നാവൂ ഇല്ലെങ്കില്‍ നന്നാക്കും'; വ്യോമസേനയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങളും

മുംബൈ: ബാലാകോട്ടിലെ ജെയ്‌ഷെ ഭീകര ക്യാംപില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും. ട്വിറ്ററിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്.

Advertisment

''ബോയ്‌സ് നന്നായി കളിച്ചു'' എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഒപ്പം നന്നാവൂ, ഇല്ലെങ്കില്‍ നന്നാക്കും എന്നര്‍ത്ഥം വരുന്ന ഹാഷ് ടാഗും സെവാഗിന്റെ ട്വീറ്റിലുണ്ട്. ജയ് ഹിന്ദ് എന്നും ഇന്ത്യ തിരിച്ചടിക്കുന്നുവെന്നുമായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. പിന്നാലെ ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചാഹലും സൈനികര്‍ക്ക് അഭിനന്ദനവുമായെത്തി. വളരെ ശക്തം എന്നായിരുന്നു തിരിച്ചടിയെ കുറിച്ച് ചാഹല്‍ പറഞ്ഞത്.

Advertisment

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ബാലാകോട്ടിലെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകര്‍ത്തതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടെയാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായതെന്നും ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ നടത്തിയത് സൈനിക ആക്രമണമല്ലെന്നും പ്രതിരോധ നീക്കം മാത്രമാണെന്നും ഗോഖലെ വ്യക്തമാക്കി.

കൊല്ലപ്പെട്ടവരില്‍ സൈനിക പരിശീലന ലഭിച്ച ഭീകരരും ജെയ്ഷയുടെ കമാന്‍ഡര്‍മാരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജെയ്‌ഷെയുടെ ഏറ്റവും വലിയ ക്യാംപാണ് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ബാലാകോട്ടിലെ ജെയ്‌ഷെ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തെ കുറിച്ച് മാത്രമേ അദ്ദേഹം സംസാരിച്ചുള്ളൂ. ജനവാസ മേഖലയിലല്ല ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.

Gautham Gambhir Yuzvendra Chahal Virender Sehwag

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: