ബോളിവുഡ് താരങ്ങളെപ്പോലെ ആഡംബര ജീവിതത്തിന് പേരു കേട്ടവരാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും. ആഡംബര കാറുകളും വീടുകളും സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കഴിഞ്ഞ വർഷം കോടികൾ മുടക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മുംബൈയിലെ വോർലിയിൽ ഒരു ഫ്ളാറ്റ് സ്വന്തമാക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഈ സ്ഥലത്തോട് പ്രത്യേകമായ ഇഷ്ടം കൂടി. കടലിനോട് അഭിമുഖമായുളള കോഹ്‌ലിയുടെ ഫ്ലാറ്റ് കണ്ടാൽ ആരു കൊതിച്ചുപോകും. ക്രിക്കറ്റ് താരങ്ങളുടെ വീടിന്റെ വിലയെക്കുറിച്ചാണ് ഇനി പറയുന്നത്

വിരാട് കോഹ്‌ലി

34 കോടി രൂപയ്ക്കാണ് കോഹ്‌ലി ഫ്ലാറ്റ് സ്വന്തമാക്കിയത്. 7,171 സ്ക്വയർ ഫീറ്റിലുളളതാണ് ഫ്ലാറ്റ്. 35-ാമത്തെ നിലയിലാണ് കടലിനോട് അഭിമുഖമായുളള കോഹ്‌ലിയുടെ ഫ്ലാറ്റുളളത്.

Virat Kohli house
(Photo: Instagram/ @virat.kohli)

Virat Kohli house
(Photo: Instagram/ @virat.kohli)

Virat Kohli house
(Photo: Instagram/ @virat.kohli)

Virat Kohli house
(Photo: Instagram/ @virat.kohli)

Virat Kohli house
(Photo: Instagram/ @virat.kohli)

യുവരാജ് സിങ്

കോഹ്‌ലിയുടെ അതേ കെട്ടിടത്തിലെ 29-ാമത്തെ നിലയിലാണ് യുവരാജ് സിങ്ങിന്റെയും ഫ്ലാറ്റ്. കോഹ്‌ലിയുടെ ഫ്ലാറ്റിനെക്കാളും ഇരട്ടി വലുപ്പത്തിലുളളതാണ് യുവരാജിന്റെ ഫ്ലാറ്റ്. 16,000 സ്ക്വയർ ഫീറ്റാണുളളത്. 60 കോടി രൂപയ്ക്ക് 2013 ലാണ് യുവരാജ് ഫ്ലാറ്റ് വാങ്ങിയത്.

Yuvraj Singh house
(Photo: Instagram/ @yuvisofficial)

Yuvraj Singh house
(Photo: Instagram/ @yuvisofficial)

Yuvraj Singh house
(Photo: Instagram/ @yuvisofficial)

രോഹിത് ശർമ

മുംബൈയിലാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുടെയും ഫ്ലാറ്റ്. അഹൂജ ടവേഴ്സിന്റെ 29-ാം നിലയിലുളള രോഹിതിന്റെ ഫ്ലാറ്റിന്റെ വില 30 കോടിയാണ്

സച്ചിൻ തെൻഡുൽക്കർ

ബാന്ദ്ര വെസ്റ്റിലെ വില്ലയിലാണ് സച്ചിൻ തെൻഡുൽക്കർ താമസിക്കുന്നത്. 2007 ൽ 39 കോടി രൂപയ്ക്കാണ് സച്ചിൻ വില്ല വാങ്ങിയത്. 2011 ലാണ് സച്ചിൻ ഇവിടേക്ക് താമസം മാറിയത്.

Sachin Tendulkar house
(Photo: Instagram/ @sachintendulkar)

Sachin Tendulkar house
(Photo: Instagram/ @sachintendulkar)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ