ഫെൻസിങ്ങിൽ ഇന്ത്യക്കായി അന്താരാഷ്ട്രതലത്തിൽ ആദ്യ സ്വർണ്ണ മെഡൽ നേടിയ ഭവാനി ദേവിക്ക് ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് സെവാഗ് ഭവാനിദേവിക്ക് അഭിനന്ദനം അറിയച്ചത്. ഞായറാഴ്ച ഐസ്ലൻഡിൽ വച്ച് നടന്ന അന്താരാഷ്ട്ര ഫെൻസിങ് ചാമ്പ്യൻഷിപ്പിലാണ് ഭവാനി ദേവി സ്വർണ്ണം കരസ്ഥമാക്കിയത് .
Congratulations C A Bhavani Devi for becoming first Indian Fencer to win gold at an international event .
Jai Bhavani ! pic.twitter.com/yktOtP7Ssk— Virender Sehwag (@virendersehwag) May 29, 2017
ബ്രീട്ടീഷ് താരം ജെസീക്ക കോർബിയെ 15-11 എന്ന സ്കോറിന് മറികടന്നാണ് ഭവാനി ദേവി സ്വർണ്ണം കരസ്ഥമാക്കിയത്. ഫെൻസിങ്ങിലെ സാബ്റെ വിഭാഗത്തിലാണ് ഭവാനിയുടെ നേട്ടം. സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സായി സെന്ററിലാണ് ഭവാനി ദേവി പരിശീലിച്ചത്. രാജ്യത്തെ മികച്ച ഫെൻസിങ്ങ് താരങ്ങളെ വാർത്തെടുത്തിട്ടുള്ള സെന്ററാണ് തലശ്ശേരി സായി കേന്ദ്രം. തലശ്ശേരി ബ്രണ്ണൻ കോളേജിലാണ് ഭവാനി പഠിച്ചത്. യൂത്ത് കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ താരമാണ് ഭവാനി.