ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളും ആക്രമണോത്സുക ബാറ്റിങിന്റെ മുഖവുമായ വീരേന്ദര്‍ സേവാഗിന് ഇന്ന് 41-ാം ജന്മദിനം.
ബാറ്റുമായി ഗ്രൗണ്ടിലിറങ്ങിയാല്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്താന്‍ മാത്രം അറിയുന്ന മുന്‍ ഇന്ത്യന്‍ താരത്തിന് നിരവധി പേരാണ് ജന്മദിനാശംസകള് നേര്‍ന്നിരിക്കുന്നത്.
ട്വിറ്ററില്‍ #HappyBirthdayViru എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. ട്രോളുകളിലൂടെയാണ് എല്ലാവരും വീരുവിന്റെ ജന്മദിനം ആഘോഷിക്കുന്നത്. 1978 ഒക്ടോബര്‍ 20 നാണ് സേവാഗ് ജനിച്ചത്.
1999 ലാണ് സേവാഗ് രാജ്യാന്തര ടീമില്‍ എത്തുന്നത്. 1999 ല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ സേവാഗ് 2001 ല്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലും ഇടം പിടിച്ചു.
#HappybirthdaySehwag @virendersehwag (My Fav.)
You are one of those cricketers whom people love to watch .
Whatever the situation of match, whoever may be the bowler if you are in the form, nothing matters.#HappyBirthdayViru#HappybirthdaySehwag
pic.twitter.com/0kZ5lnSQaM— Shwetabh Shashwat (@shwetabh_) October 20, 2019
#HappyBirthdayViru
U were most iconic opener in all format of cricket. @virendersehwag pic.twitter.com/eS8rMQ0Mmi— Vevekanandhan (@Vevekanandhan1) October 20, 2019
251 ഏകദിനങ്ങളും 104 ടെസ്റ്റ് മത്സരങ്ങളുമാണ് സേവാഗ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ടെസ്റ്റില്‍ 8,586 റണ്‍സും ഏകദിനത്തില്‍ 8,273 റണ്‍സും നേടിയിട്ടുണ്ട്.
The man with golden heart #HappybirthdaySehwag #HappyBirthdayViru #loveyouviru @virendersehwag @VSehwagFansFort pic.twitter.com/iXC7q6MYxA
— Hemanth Kumar (@Hemanth93396372) October 20, 2019
ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി (319), ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും (219) നേടിയ താരമാണ് വീരു.