ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളും ആക്രമണോത്സുക ബാറ്റിങിന്റെ മുഖവുമായ വീരേന്ദര്‍ സേവാഗിന് ഇന്ന് 41-ാം ജന്മദിനം.

ബാറ്റുമായി ഗ്രൗണ്ടിലിറങ്ങിയാല്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്താന്‍ മാത്രം അറിയുന്ന മുന്‍ ഇന്ത്യന്‍ താരത്തിന് നിരവധി പേരാണ് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

അക്തര്‍ എവിടെ പോയി

സേവാഗ് 99ല്‍

വീരു ഇന്‍ ഫോര്‍മാറ്റ്‌സ്

എന്താ മോനേ ബൗണ്‍സാ

ഇതാണ് സേവാഗ്

ട്വിറ്ററില്‍ #HappyBirthdayViru എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. ട്രോളുകളിലൂടെയാണ് എല്ലാവരും വീരുവിന്റെ ജന്മദിനം ആഘോഷിക്കുന്നത്. 1978 ഒക്ടോബര്‍ 20 നാണ് സേവാഗ് ജനിച്ചത്.

1999 ലാണ് സേവാഗ് രാജ്യാന്തര ടീമില്‍ എത്തുന്നത്. 1999 ല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ സേവാഗ് 2001 ല്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലും ഇടം പിടിച്ചു.

251 ഏകദിനങ്ങളും 104 ടെസ്റ്റ് മത്സരങ്ങളുമാണ് സേവാഗ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ടെസ്റ്റില്‍ 8,586 റണ്‍സും ഏകദിനത്തില്‍ 8,273 റണ്‍സും നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി (319), ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും (219) നേടിയ താരമാണ് വീരു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook