scorecardresearch

ആസ്തി കേട്ടാൽ ഞെട്ടും; വായിൽ 'സ്വർണ കരണ്ടി'യുമായി ജനിച്ച ക്രിക്കറ്റ് താരങ്ങൾ

ഇന്ത്യൻ ദേശിയ കുപ്പായത്തിലേക്ക് എത്തുന്നതോടെ കളിക്കാരുടെ ജീവിതം മാറി മറിയും. എന്നാൽ സമ്പന്നതയുടെ മടിത്തട്ടിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് എത്തിയവരുമുണ്ട്

ഇന്ത്യൻ ദേശിയ കുപ്പായത്തിലേക്ക് എത്തുന്നതോടെ കളിക്കാരുടെ ജീവിതം മാറി മറിയും. എന്നാൽ സമ്പന്നതയുടെ മടിത്തട്ടിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് എത്തിയവരുമുണ്ട്

author-image
Sports Desk
New Update
Ajay Jadeja, Sourav Ganguly, Gautam Gambhir, Aryaman Birla

ഗാംഗുലി, അജയ് ജഡേജ, ഗംഭീർ, ആര്യമാൻ ബിർള: (ഇൻസ്റ്റഗ്രാം)

സാമ്പത്തിക പ്രതിസന്ധികൾ, ദുഷ്കരമായ ജീവിത സാഹചര്യങ്ങൾ..ഇതെല്ലാം മറികടന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കുപ്പായം അണിഞ്ഞവർ പലരുമുണ്ട്. കയ്യിൽ ഒന്നുമില്ലാത്തവർക്ക് പ്രതീക്ഷയാകുന്നവർ. ഇന്ത്യൻ കുപ്പായം അണിഞ്ഞതോടെ അവരുടെ ജീവിതം അതോടെ മാറി മറിയുന്നു. പണവും പ്രശസ്തിയും അവരെ തേടിയെത്തുന്നു. എന്നാൽ രാജ കുടുംബങ്ങളിലെ കണ്ണികളും വമ്പൻ വ്യവസായ കുടുംബത്തിൽ നിന്നുള്ളവരും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് എത്തിയിട്ടുണ്ട്. അങ്ങനെയുള്ള നാല് കളിക്കാരെ നോക്കാം..

Advertisment

ഗംഭീറിന്റെ കണക്കില്ലാത്ത സ്വത്ത്

2011 ലോകകപ്പ് ഫൈനലിലെ ഗംഭീറിന്റെ 97 റൺസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വട്ടം ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ. 2024 സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച മെന്റർ. ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക റോളിൽ. എത്രയാണ് ഗംഭീറിന്റെ ആസ്തി? 

205 കോടിയാണ് ഗംഭീറിന്റെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ക്രിക്കറ്റ് താരമായി വളരുന്നതിന് മുൻപ് തന്നെ സമ്പന്ന കുടുംബമായിരുന്നു ഗംഭീറിന്റേത്. ടെക്സ്റ്റൈൽ ബിസിനസാണ് ഗംഭീറിന്റെ പിതാവ് ദീപക് ഗംഭീറിന്. നതാൽ ജെയ്ൻ ആണ് ഗംഭീറിന്റെ ഭാര്യ. പ്രശസ്തനായ ബിസിനസുകാരനാണ് നതാഷയുടെ പിതാവും. ഈ ബന്ധം ഗംഭീറിന്റെ ആസ്തി വീണ്ടും വർധിപ്പിക്കുന്നു. 

Advertisment

കൊൽക്കത്തയുടെ രാജകുമാരൻ

ഇന്ത്യയെ ജയിക്കാൻ ശീലിപ്പിച്ച ക്യാപ്റ്റനാണ് ഗാംഗുലി. ക്രിക്കറ്റിലേക്ക് ഗാംഗുലി വരുന്നത് തന്നെ സമ്പന്ന കുടുംബത്തിൽ നിന്നാണ്. ഇന്ത്യൻ മുൻ ക്യാപ്റ്റന്റെ പിതാവ് ചാന്ദിദാസ് ഗാംഗുലി പ്രിന്റിങ് ഇൻഡസ്ട്രിയിലെ പ്രമുഖ വ്യവസായി ആണ്. കൊൽക്കത്തയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ ഒന്നാണ് ഗാംഗുലിയുടേത്. 

ക്രിക്കറ്റിൽ ഗാംഗുലി വിജയ തേരോട്ടം നടത്തിയപ്പോൾ കുടുംബത്തിന്റെ ആസ്തി വീണ്ടും കൂടി. 666 കോടി രൂപയാണ് ഗാംഗുലിയുടെ ആസ്തിയായി കണക്കാക്കുന്നത്. 

രാജ കുടുംബത്തിൽ നിന്ന് ജഡേജ

നവനഗർ രാജ കുടുംബത്തിൽ നിന്നാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം അജയ് ജഡേജ വരുന്നത്. അത് മാത്രമല്ല, ചരിത്രത്തിലും ക്രിക്കറ്റ് പാരമ്പര്യത്തിലും ജഡേജയുടെ കുടുംബത്തിന് വേരുകളുണ്ട്. കെ.എസ്.രഞ്ജിത് സിൻഹ്ജി, കെ.എസ്.ദുലീപ് സിൻഹ്ജി എന്നീ ജഡേജയുടെ ബന്ധുക്കളുടെ പേരിലാണ് ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റിലെ പ്രധാന ടൂർണമെന്റുകളായ രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും. 

അജയ് ജഡേജയുടെ പിതാവ് ഒരു രാഷ്ട്രീയക്കാരനായിരുന്നു. ദൌലത് സിൻഹ്ജി ജഡേജയാണ് അജയ് ജഡേജയുടെ കുടുംബത്തിലെ മറ്റൊരു പ്രശസ്തൻ. 250 കോടി രൂപയാണ് ഇവരുടെ ആസ്തിയായി കണക്കാക്കുന്നത്. 

സമ്പന്നതയുടെ മടിത്തട്ടിൽ ആര്യമാൻ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലും കളിച്ച താരമാണ് ആര്യമാൻ ബിർള. കുമാർ മംഗലം ബിർളയുടെ മകനാണ് ആര്യമാൻ. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ ഒരാളാണ് കുമാർ മംഗലം ബിർള, ആദിത്യാ ബിർളാ ഗ്രൂപ്പിന്റെ ചെയർമാനാണ് അദ്ദേഹം. 

ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 1.6 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ആര്യമാനും സഹോദരി അനന്യയും ആദിത്യ ബിർള മാനേജ്മെന്റ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിലെ ഡയറക്ടർമാരാണ്. ഇവരുടെ നെറ്റ് വർത്ത് 70,000 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. 

ആര്യമാൻ ആദ്യം ക്രിക്കറ്റിലേക്ക് ശ്രദ്ധ തിരിച്ചെങ്കിലും പിന്നീട് കുടുംബ ബിസിനസിലേക്ക് ശ്രദ്ധ മാറ്റി. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബിസിനസ് കുടുംബത്തിലെ പുതിയ തലമുറക്കാരനാണ് ആര്യമാൻ. 

Read More

Sourav Ganguly Ajay Jadeja Gautam Gambhir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: