Latest News

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: റിഷഭ് പന്തിന് പിറകെ സപ്പോർട്ട് സ്റ്റാഫ് അംഗത്തിനും കോവിഡ്

തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്

Rishabh Pant

ലണ്ടൻ: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായ പന്ത് ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ്സിന് ലഭിച്ച വിവരം. നിലവിൽ ഇംഗ്ലണ്ടിലുള്ള ബന്ധുവിന്റെ വീട്ടിൽ ക്വാറന്റൈനിൽ കഴിയും. ക്വാറന്റൈൻ പൂർത്തിയായ ശേഷം മാത്രമാണ് താരം ദർഹാമിൽ ടീമിനൊപ്പം ചേരുക.

അതേസമയം റിഷഭ് പന്തിന് പിറകെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ സപ്പോർട്ട് സ്റ്റാഫ് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്നു മൂന്ന് കോച്ചിംഗ് അസിസ്റ്റന്റുമാരെയും ക്വാറൻറൈനിലേക്ക് മാറ്റു. റിഷഭ് പന്തിനൊപ്പെം ചെയ്തിട്ടുണ്ട്. റിഷഭ് പന്തിനൊപ്പം ഈ നാലുപേരും ടീമിനൊപ്പം ഡർഹാമിലേക്ക് പോകില്ല.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഇംഗ്ലണ്ടിൽ അവധി ആഘോഷിച്ചിരുന്ന ഇന്ത്യൻ താരങ്ങൾ ഇന്നാണ് ദർഹാമിൽ ബയോ ബബിളിൽ പ്രവേശിക്കുക.

തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്തിന് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം. താരവുമായി അടുത്ത സമ്പർക്കത്തിൽ വന്ന കളിക്കാരും സപ്പോർട്ട് സ്റ്റാഫുകളും മൂന്ന് ദിവസം ഐസൊലേഷനിൽ കഴിഞ്ഞിരുന്നു. അവരുടെ ഐസൊലേഷൻ കഴിഞ്ഞ ദിവസം പൂർത്തിയായി.

ബുധനാഴ്ച ചീഫ് സെലക്ടറായ ചേതൻ ശർമ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയെ കൊൽക്കത്തയിൽ സന്ദർശിച്ചിരുന്നു. എന്നാൽ എന്തിനായിരുന്നു കൂടിക്കാഴ്ചയെന്ന് ഇരുവരും വ്യക്തമാക്കിയില്ല.

പാക്കിസ്ഥാൻ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്തകൾക്ക് പിന്നാലെയാണ് ഇന്ത്യൻ താരവും കോവിഡ് പോസിറ്റീവ് ആകുന്നത്. കഴിഞ്ഞ ആഴ്ച പരമ്പര ആരംഭിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് ഏഴ് ഇംഗ്ലണ്ട് ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. താരങ്ങൾക്ക് ഉൾപ്പെടെ കോവിഡ് ബാധിച്ചതോടെ ഇംഗ്ലണ്ട് പുതിയ ടീമുമായാണ് മൂന്ന് ഏകദിന മത്സരങ്ങളും കളിച്ചത്.

Read Also: ട്വന്റി 20 ടീമിലേക്കുള്ള ധവാന്റെ മടക്കം കടുപ്പമേറിയത്: അഗാർക്കർ

ബെൻ സ്റ്റോക്‌സിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് മൂന്ന് ഏകദിനങ്ങളും ജയിച്ചെങ്കിലും ബയോ ബബിളിൽ കഴിഞ്ഞിരുന്ന ടീം അംഗങ്ങളെ എങ്ങനെയാണു വൈറസ് ബാധിച്ചതെന്നതിൽ വ്യക്തത വന്നിട്ടില്ല.

പാക്കിസ്ഥാൻ പരമ്പരയ്ക്ക് മുൻപ് ഇംഗ്ലണ്ടിൽ സീരീസ് കളിച്ച ശ്രീലങ്കൻ ടീം അംഗങ്ങൾക്കും കഴിഞ്ഞ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കയുടെ ബാറ്റിങ് പരിശീലകൻ ഗ്രാന്റ് ഫ്ളവറിനും ഡാറ്റ അനലിസ്റ്റ് നിരോഷനും കോവിഡ് സ്ഥിരീകരിച്ചതോടെ ജൂലൈ 13ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യ – ശ്രീലങ്ക പരമ്പര ജൂലൈ 18ലേക്ക് നീട്ടിവച്ചു.

ജൂൺ 23ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരം അവസാനിച്ച ശേഷം ഇന്ത്യൻ താരങ്ങൾക്ക് ബയോ ബബിളിൽ നിന്നും പുറത്തു കടക്കാൻ ബിസിസിഐ അനുമതി നൽകിയിരുന്നു. ജൂലൈ പകുതിയോടെ ടീം അംഗങ്ങൾ തിരികെ ബബിളിൽ പ്രവേശിക്കണം എന്ന നിബന്ധനയോടെയായിരുന്നു അത്. ഓഗസ്റ്റ് നാല് മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുക.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Indian cricketer in england tests positive quarantined

Next Story
റൊണാൾഡോയും മൗറിന്യോയും ‘വിഡ്ഢികൾ’ എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ പരാമർശം
The moderation of comments is automated and not cleared manually by malayalam.indianexpress.com