scorecardresearch

കോഹ്‌ലി കടലാസ് ക്യാപ്‌റ്റനെന്ന് ട്രോൾ, ലൈക്ക് പിന്‍വലിച്ച് സൂര്യകുമാര്‍; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശീതയുദ്ധം

രോഹിത് ശർമയെ ഓസ്‌ട്രേലിയൻ പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിൽ നിന്ന് പുറത്താക്കിയ ബിസിസിഐ നടപടിയെ തുടർന്നാണ് ടീമിനുള്ളിൽ രഹസ്യമായും പരസ്യമായും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന കാര്യം പുറത്തുവന്നത്

കോഹ്‌ലി കടലാസ് ക്യാപ്‌റ്റനെന്ന് ട്രോൾ, ലൈക്ക് പിന്‍വലിച്ച് സൂര്യകുമാര്‍; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശീതയുദ്ധം

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പുതിയൊരു ശീതയുദ്ധം. താരങ്ങൾക്കിടയിൽ അസ്വാരസ്യങ്ങളുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലും ഇതാണ് ചൂടേറിയ ചർച്ചാവിഷയം.

രോഹിത് ശർമയെ ഓസ്‌ട്രേലിയൻ പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിൽ നിന്ന് പുറത്താക്കിയ ബിസിസിഐ നടപടിയെ തുടർന്നാണ് ടീമിനുള്ളിൽ രഹസ്യമായും പരസ്യമായും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന കാര്യം പുറത്തുവന്നത്.

Read Also: കാളിപൂജ ഉദ്‌ഘാടനം ചെയ്‌തു; ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബിന് വധഭീഷണി

വിരാട് കോഹ്‌ലിയെ ‘കടലാസ് ക്യാപ്‌റ്റൻ’ എന്നു വിശേഷിപ്പിച്ചുള്ള ഒരു ട്രോളിൽ സൂര്യകുമാർ യാദവ് ലൈക്ക് അടിച്ചതാണ് ഇപ്പോൾ ഏറ്റവും വലിയ വിവാദമായിരിക്കുന്നത്. ബിസിസിഐ സെലക്‌ടേഴ്‌സിനെ അടക്കം ട്രോളിയ ട്വീറ്റിലാണ് സൂര്യകുമാർ ലൈക്ക് അടിച്ചത്. ഇതിൽ സൂര്യകുമാർ ലൈക്ക് അടിച്ചത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ കാര്യങ്ങൾ ചൂടുപിടിച്ചു. സൂര്യകുമാർ കോഹ്‌ലിയെ അവഹേളിച്ചെന്നാണ് ഒരു വിഭാഗം ആരോപിച്ചത്. ട്വീറ്റിലെ ലൈക്ക് വിവാദമായതോടെ സൂര്യകുമാർ അത് പിൻവലിച്ചിട്ടുണ്ട്.

സൂര്യകുമാർ യാദവ് ലെെക് രേഖപ്പെടുത്തിയ ട്രോൾ

രോഹിത് ശർമയെ ഓസീസ് പരമ്പരയിൽ നിന്ന് ഒഴിവാക്കിയതിനെ സൂചിപ്പിച്ചുള്ളതായിരുന്നു ട്രോൾ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമാണ് സൂര്യകുമാർ യാദവ്. രോഹിത് ശർമയാണ് മുംബൈ ഇന്ത്യൻസ് നായകൻ. ഇരുവരും തമ്മിൽ നല്ല സുഹൃദ്‌ബന്ധവുമുണ്ട്. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ സൂര്യകുമാർ യാദവിനെയും ഓസീസ് പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗളൂരും തമ്മിലുള്ള മത്സരത്തിൽ സൂര്യകുമാർ യാദവിനെ കോഹ്‌ലി പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച നടക്കുന്നത്.

രോഹിത്തും കോഹ്‌ലിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രോഹിത്തിനെ ഓസീസ് പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഇന്ത്യൻ നായകൻ ഇതുവരെ വിശദീകരണങ്ങളൊന്നും നൽകാത്തതും ക്രിക്കറ്റ് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Indian cricket team surya kumar yadav virat kohli