scorecardresearch

"മുംബൈ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനക്കാരാവണം; അല്ലെങ്കിൽ ഇന്ത്യൻ ടീമിൽ പിടിച്ചുനിൽക്കാനാവില്ല"

Indian Odi Squad: തന്റെ അവസാന ഏകദിന മത്സരത്തിൽ സെഞ്ചുറി നേടിയ താരത്തെ അടുത്ത പരമ്പരയിൽ സ്ക്വാഡിൽ പോലും ഉൾപ്പെടുത്തിയില്ല എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്

Indian Odi Squad: തന്റെ അവസാന ഏകദിന മത്സരത്തിൽ സെഞ്ചുറി നേടിയ താരത്തെ അടുത്ത പരമ്പരയിൽ സ്ക്വാഡിൽ പോലും ഉൾപ്പെടുത്തിയില്ല എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്

author-image
Sports Desk
New Update
Sanju Samson MS Dhoni and Ruturaj

Photograph: (Source: Instagram)

Indian Cricket Team ODI Squad:  ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന സ്ക്വാഡിൽ നിന്ന് ഋതുരാജ് ഗയ്ക്വാദിനെ ഒഴിവാക്കിയതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ മുൻ താരം റോബിൻ ഉത്തപ്പ. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരനല്ല നിങ്ങൾ എങ്കിൽ ടീമിൽ സ്ഥാനം നിലനിർത്തുക പ്രയാസമായിരിക്കും എന്നാണ് റോബിൻ ഉത്തപ്പ തുറന്നടിച്ചത്. 

Advertisment

"ഇത് ഉൾക്കൊള്ളാൻ പ്രയാസമാണ്. ഒരു യുക്തി നമുക്ക് ഇതിൽ കണ്ടെത്തേണ്ടതുണ്ട്, ഇല്ലേ? ഒരുപാട് സമ്മർദം നൽകുന്ന സാഹചര്യമാണ് ഇത്. അതിലൂടെ കടന്ന് പോവുക എളുപ്പമല്ല. എന്നാൽ പോസിറ്റീവ് ചിന്തകൾ നിലനിർത്താനായി ഒരു വഴി കണ്ടെത്തേണ്ടതുണ്ട്," ഋതുരാജിനോടായി ഉത്തപ്പ പറഞ്ഞു. 

Also Read: Suresh Kalmadi: ഇന്ത്യൻ കായിക മേഖലയെ കൈവെള്ളയിൽ കൊണ്ടുനടന്നയാൾ; ഒടുവിൽ അഴിമതി കറ പുരണ്ട് അഴിക്കുള്ളിൽ

"ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പ്രധാന വെല്ലുവിളി നമ്മൾ എപ്പോഴും സർവൈവൽ മോഡിൽ ആയിരിക്കും എന്നതാണ്. ആ ചിന്താഗതിയിൽ നിന്ന് മാറാൻ നല്ല മനസാന്നിധ്യം വേണം. തന്നോട് തന്നെ സംസാരിക്കുക. പോസിറ്റിവിറ്റി നിറയ്ക്കുക. പൊരുതിക്കൊണ്ടേയിരിക്കണം. പ്രത്യേകിച്ച് മുംബൈ, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരനാണ് നിങ്ങളെങ്കിൽ." 

Also Read: Kabaddi: ചോരയും പണവും വാതുവെപ്പും; ഗ്യാങ്സ്റ്ററുകൾ വാഴുന്ന അധോലോകമായി കബഡി മൈതാനങ്ങൾ

"ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നല്ല നിങ്ങൾ വരുന്നതെങ്കിൽ ലക്ഷ്യത്തിലെത്താൻ സ്വയം നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കണം," സെലക്ടർമാരുടെ സമീപത്തെ വിമർശിച്ച് റോബിൻ ഉത്തപ്പ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് ഉത്തപ്പയുടെ വാക്കുകൾ. 

Also Read: 14 സിക്സ്, 13 ഫോർ; വിഷ്ണു വിനോദിന്റെ തൂക്കിയടി; പുതുച്ചേരിയേയും തകർത്ത് കേരളം

കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ ഋതുരാജ് സെഞ്ചുറി നേടിയിരുന്നു. തന്റെ അവസാന ഏകദിന മത്സരത്തിൽ സെഞ്ചുറി നേടിയ താരത്തെ അടുത്ത പരമ്പരയിൽ സ്ക്വാഡിൽ പോലും ഉൾപ്പെടുത്തിയില്ല എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

Read More: Virat Kohli: കോഹ്ലി ക്രിക്കറ്റിൽ നിന്ന് വിരമിക്കണമായിരുന്നു: മഞ്ജരേക്കർ

Indian Cricket Team Indian Cricket Players Ruturaj Gaikwad indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: